രാജമലയില്‍ 14 പേരെ കണ്ടെത്തുന്നത് വരെ തെരച്ചില്‍ തുടരും
Top News

രാജമലയില്‍ 14 പേരെ കണ്ടെത്തുന്നത് വരെ തെരച്ചില്‍ തുടരും

ഇടുക്കി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ മൂന്നാറില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തെരച്ചില്‍ തുടരാന്‍ തീരുമാനമായത്.

News Desk

News Desk

ഇടുക്കി: രാജമലയില്‍ ഉരുള്‍പൊട്ടലുണ്ടായ പെട്ടിമുടിയില്‍ കാണാതായ എല്ലാവരെയും കണ്ടെത്തുന്നത് വരെ തെരച്ചില്‍ തുടരാന്‍ തീരുമാനം. ഇടുക്കി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ മൂന്നാറില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തെരച്ചില്‍ തുടരാന്‍ തീരുമാനമായത്. യോഗത്തില്‍ ദുരന്തത്തില്‍ അകപ്പെട്ടവരുടെ ബന്ധുക്കളും പങ്കെടുത്തു.

പെട്ടിമുടിയില്‍ കഴിഞ്ഞ ദിവസം നടത്തിയ തെരച്ചിലില്‍ ആരെയും കണ്ടെത്തായിരുന്നില്ല. കഴിഞ്ഞ മൂന്ന് ദിവസത്തിനിടയില്‍ ഒരു മൃതദേഹം മാത്രമാണ് കണ്ടെടുത്തത്. ഇനി 14 പേരെയാണ് കണ്ടെത്താനുള്ളത്. 56 മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്തി. ദുരന്തത്തിനിയായവര്‍ക്ക് ഉടന്‍ സഹായധനം ലഭ്യമാക്കാന്‍ ജില്ലാ ഭരണകൂടം പ്രത്യേക സംഘത്തെ നിയോഗിച്ചു. ദുരന്തബാധിതര്‍ക്കുള്ള ധനസഹായം വേഗത്തിലാക്കും. അപകടത്തില്‍ പരിക്കേറ്റവര്‍ക്കും സഹായം എത്തിക്കും. ഇതിനായി ജില്ലാ ഭരണകൂടം പ്രത്യേക റവന്യൂ സംഘത്തെ നിയോഗിച്ചു. കന്നിയാറിലാണ് നിലവില്‍ പ്രധാനമായും തെരച്ചില്‍ നടത്തുന്നത്. പെട്ടിമുടിയില്‍ നിന്ന് മാങ്കുളം വരെയുള്ള ഭാഗത്ത് യന്ത്രങ്ങള്‍ എത്തിച്ച് നടത്തുന്ന തെരച്ചിലില്‍ കൂടുതല്‍ പേരെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.

Anweshanam
www.anweshanam.com