പെട്ടിമുടിയില്‍ ഇന്നും തെരച്ചില്‍ തുടരും; കണ്ടെത്തേണ്ടത് 19 പേരെ
Top News

പെട്ടിമുടിയില്‍ ഇന്നും തെരച്ചില്‍ തുടരും; കണ്ടെത്തേണ്ടത് 19 പേരെ

രാജമലയിലെ പെട്ടിമുടിയില്‍ ഉണ്ടായ ഉരുല്‍പൊട്ടലിലും മണ്ണിടിച്ചിലിലും കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഇന്നും തുടരും.

News Desk

News Desk

ഇടുക്കി: രാജമലയിലെ പെട്ടിമുടിയില്‍ ഉണ്ടായ ഉരുല്‍പൊട്ടലിലും മണ്ണിടിച്ചിലിലും കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഇന്നും തുടരും. 19 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഇതില്‍ ഒമ്പത് കുട്ടികളും ഉണ്ടെന്ന് ദേവികുളം സബ് കളക്ടര്‍ പ്രേം കൃഷ്ണന്‍ പറഞ്ഞു. ഇന്നലെ നടത്തിയ തെരച്ചിലില്‍ പുഴയില്‍ നിന്നും മൂന്ന് മൃതദേഹം കൂടി കണ്ടെത്തിരുന്നു.

ഇതോടെ, കഴിഞ്ഞ വ്യാഴാഴ്ചയുണ്ടായ ഉരുള്‍പൊട്ടലില്‍ മരണം 52 ആയി. ചെല്ലദുരൈ (55), രേഖ (27), രാജയ്യ (55) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ കണ്ടെത്തിയത്. മൂന്ന് പേരെയും പോസ്റ്റ്‌മോര്‍ട്ടം ചെയ്തു സംസ്‌കരിച്ചു. ദുരന്തഭൂമിക്ക് സമീപത്തു കൂടി ഒഴുകുന്ന പുഴയില്‍ നിന്നാണ് ഇന്നലെയും മൃതദേഹങ്ങള്‍ കണ്ടെടുത്തത്. നേരത്തെ പുഴയില്‍ നിന്ന് ആറ് മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു. പെട്ടിമുടിയില്‍ ഇന്നലെ പകലും ചാറ്റല്‍മഴയും കനത്ത മഞ്ഞും അനുഭവപ്പെട്ടു. പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് ചെറു സംഘങ്ങളായി തിരിഞ്ഞായിരുന്നു പുഴയില്‍ തെരച്ചില്‍ നടത്തിയത്. എന്‍.ഡി.ആര്‍.എഫ്, പൊലീസ്, ഫയര്‍ഫോഴ്‌സ്, വനം വകുപ്പ്, റവന്യൂ, വിവിധ ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ സംയുക്ത സഹകരണത്തിലാണ് തിരച്ചില്‍ നടത്തുന്നത്.

Anweshanam
www.anweshanam.com