
ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 1.74 കോടിയായി ഉയര്‍ന്നു. ഇതുവരെ 1,74,49,000 പേര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം ബാധിച്ച് മരിച്ചവരുടെ ആകെയെണ്ണം 6.75 ലക്ഷം കവിഞ്ഞു. 24 മണിക്കൂറിനിടെ 64,000ല്‍ അധികം പേര്‍ക്കാണ് അമേരിക്കയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത്.
58000 ല്‍ അധികം പേര്‍ക്കാണ് ബ്രസീലില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത്. 1000 ലധികം പേരാണ് ഇരുരാജ്യങ്ങളിലും കോവിഡ് ബാധിച്ച് മരിച്ചത്. റഷ്യയില്‍ 5,000ല്‍ അധികം പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിക്കുകയും നൂറിലധികം പേര് കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യയിലും കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. ഇന്ത്യയിലെ ആകെ രോഗ ബാധിതരുടെ എണ്ണം 16 ലക്ഷം കടന്നു. മഹാരാഷ്ട്രയില്‍ 11000 വും ആന്ധ്രപ്രദേശില്‍ 10000 ലധികം കേസുകളാണ് ഇന്നലെ പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. ഉത്തര്‍പ്രദേശില്‍ ആകെ രോഗികളുടെ എണ്ണം എണ്‍പതിനായിരം കടന്നു. അതേ സമയം അണ്‍ലോക്ക് രണ്ടാം ഘട്ടം ഇന്ന് അവസാനിക്കും.