ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി പിന്നിട്ടു; കോവിഡ് ഗ്രാഫ് ഉയര്‍ന്ന് തന്നെ...
Chiang Ying-ying
Top News

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി പിന്നിട്ടു; കോവിഡ് ഗ്രാഫ് ഉയര്‍ന്ന് തന്നെ...

വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം 20,016,302 പേര്‍ക്കാണ് ഇതുവരെ കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചത്.

News Desk

News Desk

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം 20,016,302 പേര്‍ക്കാണ് ഇതുവരെ കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 733,592 ആയി ഉയര്‍ന്നു. 12,892,074 പേര്‍ രോഗമുക്തി നേടി.

അമേരിക്കയില്‍ കോവിഡ് രോഗികളുടെ എണ്ണം അരക്കോടി കടന്നു. പ്രതിദിനം 50,000ത്തിലധികം പേര്‍ക്കാണ് അമേരിക്കയില്‍ കോവിഡ് സ്ഥിരീകരിക്കുന്നത്. മരണസംഖ്യ 1.65 ലക്ഷം പിന്നിട്ടു. 2,664,698 പേര്‍ ഇതുവരെ രോഗമുക്തി നേടി. കോവിഡ് ബാധിതര്‍ക്കായുള്ള ദുരിതാശ്വാസ പാക്കേജ് ഉത്തരവില്‍ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഒപ്പുവച്ചു.

രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ രോഗികളുടെ എണ്ണം 30.13 ലക്ഷം കവിഞ്ഞു. ആകെ മരണം ഒരു ലക്ഷം പിന്നിട്ടു. ഇന്ത്യയിലും സ്ഥിതി അതീവഗുരുതരമായി തുടരുകയാണ്. കോവിഡ് രോഗികളുടെ എണ്ണം 22 ലക്ഷം കടന്നു. മരണസംഖ്യ 44,000 പിന്നിട്ടു. പ്രതിദിന രോഗികളില്‍ ഇന്ത്യ വീണ്ടും ആഗോളതലത്തില്‍ ഒന്നാമതായി.

Anweshanam
www.anweshanam.com