ലോകത്ത് കോവിഡ് ബാധിതര്‍ ഒരു കോടി അറുപത്തിനാല് ലക്ഷം കടന്നു
Chiang Ying-ying
Top News

ലോകത്ത് കോവിഡ് ബാധിതര്‍ ഒരു കോടി അറുപത്തിനാല് ലക്ഷം കടന്നു

ലോകത്ത് കോവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 16,412,794 ആയി ഉയര്‍ന്നു. 652,039 മരണവും റിപ്പോര്‍ട്ട് ചെയ്തു.

By News Desk

Published on :

വാഷിംഗ്ടണ്‍: ലോകത്ത് കോവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 16,412,794 ആയി ഉയര്‍ന്നു. 652,039 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 10,042,362 പേര്‍ രോഗമുക്തി നേടി. അമേരിക്കയാണ് രോഗബാധിതരുടെ എണ്ണത്തിലും മരണസംഖ്യയിലും ഒന്നാമത്. അമേരിക്കയില്‍ 24 മണിക്കൂറിനിടെ 55,735 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ രോഗ ബാധിതരുടെ എണ്ണം 4,371,444 ആയി. ആകെ മരണം 149,845.

ബ്രസീലിലും കോവിഡ് രോഗ വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. ആകെ രോഗബാധിതരുടെ എണ്ണം 2,419,901. പുതിയ 23,467 കേസുകളും 87,052 മരണങ്ങളുമുണ്ടായി. ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 1,436,019 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 50,525 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

Anweshanam
www.anweshanam.com