ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 1.79 കോടി കടന്നു; ആശങ്കയേറുന്നു

ലോകത്ത് കോവിഡ് രോഗ ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ആകെ രോഗികളുടെ എണ്ണം 17,998,940 ആയി ഉയര്‍ന്നു. 687,786 പേരാണ് ഇതുവരെ കോവിഡ് ബാധമൂലം മരിച്ചത്.
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 1.79 കോടി കടന്നു; ആശങ്കയേറുന്നു

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് രോഗ ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ആകെ രോഗികളുടെ എണ്ണം 17,998,940 ആയി ഉയര്‍ന്നു. 687,786 പേരാണ് ഇതുവരെ കോവിഡ് ബാധമൂലം മരിച്ചത്. ഇതുവരെ 11,317,642 പേര്‍ രോഗമുക്തി നേടി. അമേരിക്കയിലും ബ്രസീലിലുമാണ് സ്ഥിതി രൂക്ഷമായി തുടരുകയാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയില്‍ 57000ത്തിലധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,764,063 ആയി. 157,896 പേരാണ് അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. 2,362,480 പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ ബ്രസീലില്‍ 42,000ത്തിലേറെ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2,708,876 ആയി. 93,616 പേര്‍ മരിച്ചു. 1,884,051 രോഗമുക്തി നേടി.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 55,079 പേര്‍ക്കാണ് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 16,38,871 ആയി ഉയര്‍ന്നു. ഇന്ത്യയില്‍ 16,38,871 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്

Related Stories

Anweshanam
www.anweshanam.com