രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 15 ലക്ഷം കടന്നു; സ്ഥിതി അതീവ രൂക്ഷം
Channi Anand
Top News

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 15 ലക്ഷം കടന്നു; സ്ഥിതി അതീവ രൂക്ഷം

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 15 ലക്ഷം കടന്നു. സ്ഥിതി അതീവ രൂക്ഷമായി തുടരുകയാണ്.

By News Desk

Published on :

ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 15 ലക്ഷം കടന്നു. സ്ഥിതി അതീവ രൂക്ഷമായി തുടരുകയാണ്. 24 മണിക്കൂറിനിടെ ആന്ധ്രയില്‍ 7948 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ 7717 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ മഹാരാഷ്ട്രയെ മറികടന്ന് പ്രതിദിന കണക്കില്‍ ആന്ധ്ര മുന്നിലെത്തി. 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 10,333 പേര്‍ രോഗമുക്തി നേടി.

5000 ത്തിലധികം പുതിയ കേസുകളാണ് കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 2000 കടന്നു. 5536 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 1056 രോഗബാധിതര്‍ ഉണ്ടായി.

തമിഴ്‌നാട്ടില്‍ 6972 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 88 പേര്‍ കൂടി രോഗം ബാധിച്ച് മരിച്ചു. ആകെ മരണസംഖ്യ 3659 ആയി. തമിഴ്‌നാട്ടില്‍ ആകെ രോഗ ബാധിതരുടെ എണ്ണം 2,27,688 ആയി. ആന്ധ്രാപ്രദേശില്‍ 7948 പേര്‍ക്കാണ്് പുതുതായി കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെരോഗബാധിതര്‍ 1,10,297 ആയി. 58 മരണം റിപ്പോര്‍ട്ടു ചെയ്തു.

Anweshanam
www.anweshanam.com