ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം രണ്ട് കോടി മുപ്പത്തിമൂന്ന് ലക്ഷം കടന്നു; സ്ഥിതി അതീവഗുരുതരം
Top News

ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം രണ്ട് കോടി മുപ്പത്തിമൂന്ന് ലക്ഷം കടന്നു; സ്ഥിതി അതീവഗുരുതരം

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 23,359,690 ആയി ഉയര്‍ന്നു. 807,703 പേരാണ് ഇതുവരെ മരിച്ചത്.

News Desk

News Desk

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 23,359,690 ആയി ഉയര്‍ന്നു. 807,703 പേരാണ് ഇതുവരെ മരിച്ചത്. 15,892,380 പേര്‍ രോഗമുക്തി നേടി.അമേരിക്കയിലാണ് കോവിഡ് ബാധിതരുടെ എണ്ണം ഏറ്റവും കൂടുതല്‍. 5,840,869 പേര്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ രോഗം ബാധിച്ചത്. മരണസംഖ്യ 180,168 ആയി ഉയര്‍ന്നു. 3,148,080 പേര്‍ സുഖം പ്രാപിച്ചു.

ബ്രസീലിലും രോഗവ്യാപനം രൂക്ഷമാവുകയാണ്. രാജ്യത്ത് 3,582,698 പേര്‍ക്കാണ് ഇതുവരെ കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 114,277 ആയി. 2,709,638 പേര്‍ രോഗമുക്തി നേടി.

ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 30 ലക്ഷം കടന്നു. വെള്ളിയാഴ്ച 69029 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇത് രണ്ടാംതവണയാണ് പ്രതിദിന രോഗികളുടെ എണ്ണം എഴുപതിനായിരത്തിനടുത്ത് എത്തുന്നത്. 953 മരണവും സ്ഥിരീകരിച്ചു. ആകെ മരണം 56000 കടന്നു. 63631 പേര്‍ 24 മണിക്കൂറിനിടെ രോഗമുക്തി നേടി.

Anweshanam
www.anweshanam.com