രാജ്യത്ത് കോവിഡ് രോഗ ബാധിതരുടെ എണ്ണം 21 ലക്ഷത്തിലേക്ക്; ആശങ്ക തുടരുന്നു
Top News

രാജ്യത്ത് കോവിഡ് രോഗ ബാധിതരുടെ എണ്ണം 21 ലക്ഷത്തിലേക്ക്; ആശങ്ക തുടരുന്നു

രാജ്യത്ത് കോവിഡ് രോഗ ബാധ രൂക്ഷമായി തുടരുകയാണ്. ആകെ രോഗബാധിതരുടെ എണ്ണം 21 ലക്ഷത്തിലേക്ക്.

News Desk

News Desk

ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് രോഗ ബാധ രൂക്ഷമായി തുടരുകയാണ്. ആകെ രോഗബാധിതരുടെ എണ്ണം 21 ലക്ഷത്തിലേക്ക്. മരണം 42500 ലേക്കെത്തി. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്തെ പ്രതിദിന കേസുകള്‍ 60,000 നടുത്തെത്തി. മരണം 900 അടുക്കുന്നു.

24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 10, 483 കേസുകളും 300 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആന്ധ്രയില്‍ 10, 000 പുതിയ കേസുകള്‍ സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതര്‍ 2 ലക്ഷം കടന്നു. ബിഹാറില്‍ പ്രതിദിന കണക്കിലെ ഉയര്‍ന്ന സംഖ്യയായ 3646 രേഖപ്പെടുത്തി. കര്‍ണാടകയില്‍ 6670 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 101 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണസംഖ്യ 2998 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 10171 പേര്‍ക്കാണ് ആന്ധ്രാപ്രദേശില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗ ബാധിതര്‍ 206960 ആയി. 89 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണസംഖ്യ 2998 ആയി. തമിഴ്‌നാട്ടില്‍ കോവിഡ് ബാധിച്ച് 119 പേര്‍ കൂടി മരിച്ചു. മരണആണ്. ഇതോടെ മരണസംഖ്യ 4690 ആയി. 5880 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. രോഗബാധിതര്‍ 285024. ചെന്നൈയില്‍ 984 പേര്‍ക്ക് കൂടി പുതുതായി രോഗം കണ്ടെത്തി.

തെലങ്കാനയില്‍ മരണസംഖ്യ 600 കവിഞ്ഞു. 12 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മരണസംഖ്യ 601 ആയി. 2207 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രോഗബാധിതര്‍ 75257. പുതുച്ചേരിയില്‍ 241 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതര്‍ 4862 ആയി. അഞ്ച് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. 75 ആണ് മരണസംഖ്യ.

Anweshanam
www.anweshanam.com