ചന്ദ്രികയു‌ടെ അക്കൗണ്ടിൽ എത്തിയത് കള്ളപ്പണം തന്നെ ; വി. കെ ഇബ്രാഹിംകുഞ്ഞ് സമ്മതിച്ചു

ആദായ നികുതി വകുപ്പിനോടാണ് ഇബ്രാഹിംകുഞ്ഞ് കുറ്റസമ്മതം നടത്തിയത്.
ചന്ദ്രികയു‌ടെ അക്കൗണ്ടിൽ എത്തിയത് കള്ളപ്പണം തന്നെ ; വി. കെ ഇബ്രാഹിംകുഞ്ഞ് സമ്മതിച്ചു
ഇബ്രാഹിംകുഞ്ഞ്

വിവാദങ്ങൾക്ക് പിന്നാലെ ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചത് കള്ളപ്പണമെന്ന് സമ്മതിച്ച് വി കെ ഇബ്രാഹിംകുഞ്ഞ്. ആദായ നികുതി വകുപ്പിനോടാണ് ഇബ്രാഹിംകുഞ്ഞ് കുറ്റസമ്മതം നടത്തിയത്. നികുതി അടക്കാത്ത പണമാണ് ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ടിൽ അടച്ചതെന്ന് സമ്മതിച്ച് ആദായനികുതി വകുപ്പിന് ഇബ്രാഹിംകുഞ്ഞ് കത്തയച്ചിരുന്നുവെന്ന് വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടില്‍ വ്യക്തമാക്കി.

also read ചന്ദ്രിക ദിനപത്രത്തിന് നല്‍കിയ നാലരക്കോടിയുടെ ഉറവിടം എവിടെ നിന്നെന്ന് ഹൈക്കോടതി

2017ൽ ആദായ നികുതി വകുപ്പ് ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടില്‍ നാലര കോടിയുടെ കണക്കില്‍പെടാത്ത നിക്ഷേപം ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. വിജിലൻസ് ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ട് മരവിച്ച ഇൻകം ടാക്‌സ് വകുപ്പിന്റെ പ്രൊഹിബിഷൻ ഓർഡറും കണ്ടെത്തിയിരുന്നു. നാലേ കാൽ കോടിയുടെ ഉറവിടം എവിടെന്നു പറയാൻ കഴിഞ്ഞിട്ടില്ലെന്നും വിജിലൻസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

also read: പാലാരിവട്ടം പാലം; പിഴവും പഴിയും

അതേസമയം പാലാരിവട്ടം പാലം അഴിമതിക്കേസില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ വിജിലന്‍സ് പ്രതി ചേര്‍ത്തു. പുതുതായി ആറ് പേരെയാണ് പ്രതി ചേര്‍ത്തത്. പാലം നിര്‍മ്മാണത്തിനായി കരാറുകാരന് വായ്പ അനുവദിച്ച ഉത്തരവിൽ ഒപ്പിട്ട എല്ലാ ഉദ്യോഗസ്ഥരേയും കേസില്‍ പ്രതികളാക്കി. പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെയാണ് വിജിലന്‍സ് പ്രതി ചേര്‍ത്തിരിക്കുന്നത്.സ്പെഷ്യല്‍ സെക്രട്ടറി കെ സോമരാജന്‍, അണ്ടര്‍ സെക്രട്ടറി ലതാകുമാരി, അഡീഷണല്‍ സെക്രട്ടറി സണ്ണി ജോണ്‍‍, ഡെപ്യൂട്ടി സെക്രട്ടറി പി.എസ് രാജേഷ് എന്നിവരെയാണ് പ്രതികളാക്കിയത്. കിറ്റ്കോയുടെ രണ്ട് ഉദ്യോഗസ്ഥര്‍ കൂടി അഴിമതി കേസില്‍ പ്രതി ചേര്‍ത്തു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com