രാജ്യത്തെ ഏറ്റവും വലിയ കോവിഡ് കെയര്‍ സെന്റര്‍ ബാംഗ്‌ളൂരില്‍

രാജ്യത്തെ ഏറ്റവും വലിയ കോവിഡ് കെയര്‍ സെന്റര്‍ ബെംഗളൂരുവില്‍ തിങ്കളാഴ്ച പ്രവര്‍ത്തനം ആരംഭിക്കും.
രാജ്യത്തെ ഏറ്റവും വലിയ കോവിഡ് കെയര്‍ സെന്റര്‍ ബാംഗ്‌ളൂരില്‍

ബാംഗ്‌ളൂര്‍: രാജ്യത്തെ ഏറ്റവും വലിയ കോവിഡ് കെയര്‍ സെന്റര്‍ ബെംഗളൂരുവില്‍ തിങ്കളാഴ്ച പ്രവര്‍ത്തനം ആരംഭിക്കും. ബാംഗ്‌ളൂരിലെ രാജ്യാന്തര എക്‌സിബിഷന്‍ സെന്ററില്‍ 10,100 കിടക്കകളാണ് ഒരുക്കിയിട്ടുള്ളത്. കോവിഡ്, പകര്‍ച്ചപ്പനി ലക്ഷണങ്ങള്‍ ഉള്ളവരെയാണ് ഇവിടെ ചികില്‍സിക്കുക.

ആദ്യഘട്ടത്തില്‍ 5000 കിടക്കകളിലാകും പ്രവേശനം. 100 രോഗികള്‍ക്ക് ഒരു ഡോക്ടര്‍, 2 നഴ്‌സുമാര്‍, ഒരു കംപൗണ്ടര്‍, 2 ശുചീകരണ തൊഴിലാളികള്‍, 2 സിവില്‍ വാര്‍ഡന്മാര്‍ എന്നിങ്ങനെയാണ് നിയോഗിക്കുക. നിലവില്‍ 2,200 ജീവനക്കാരാണുള്ളത്. സൗത്ത് ഡല്‍ഹിയിലെ ഛത്തര്‍പുരിലെ രാധാ സ്വാമി സത്സങ്ങില്‍ ആരംഭിച്ച കോവിഡ് പരിചരണ കേന്ദ്രത്തില്‍ 10,000 കിടക്കകളാണുള്ളത്.

Related Stories

Anweshanam
www.anweshanam.com