വിവാദങ്ങള്‍ക്ക് പിറകെ പോകാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല,വികസനമാണ് സര്‍ക്കാരിന്റെ അജണ്ട:കോടിയേരി
Top News

വിവാദങ്ങള്‍ക്ക് പിറകെ പോകാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല,വികസനമാണ് സര്‍ക്കാരിന്റെ അജണ്ട:കോടിയേരി

അന്യസംസ്ഥാനങ്ങളില്‍ രണ്ട് ചേരിയായി പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസും ബി.ജെ.പിയും കേരളത്തില്‍ ഒരേ മനസോടെയാണ് പ്രവര്‍ത്തിക്കുന്നത്.

By News Desk

Published on :

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ കിട്ടാവുന്ന എല്ലാ അവസരങ്ങളും ഉപയോഗിച്ച്‌ ആക്രമണ തന്ത്രമാണ് കോണ്‍ഗ്രസും ബി.ജെ.പിയും നടത്തുന്നതെന്ന് സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. അന്യസംസ്ഥാനങ്ങളില്‍ രണ്ട് ചേരിയായി പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസും ബി.ജെ.പിയും കേരളത്തില്‍ ഒരേ മനസോടെയാണ് പ്രവര്‍ത്തിക്കുന്നത്. രാവിലെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ നടത്തുന്ന വാര്‍ത്താസമ്മേളനം ഉച്ചയ്ക്ക് ശേഷം ഏറ്റുപറയുകയാണ് പ്രതിപക്ഷ നേതാവ് ചെയ്യുന്നതെന്നും കോടിയേരി പരിഹസിച്ചു.

സംസ്ഥാനത്തെ ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ് കോണ്‍ഗ്രസും ബി.ജെ.പിയും. കേരളത്തിലെ ആര്‍.എസ്.എസിന് പ്രീയപ്പെട്ട നേതാവായി പ്രതിപക്ഷ നേതാവ് മാറി. ചെന്നിത്തലയ്ക്ക് ബോധപൂര്‍വ്വം എല്ലാ പ്രോത്സാഹനവും ചെയ്‌തുകൊടുക്കുകയാണ് ആര്‍.എസ്.എസ്. എല്‍.ഡി.എഫ് സര്‍ക്കാരിന് പൊതുജനങ്ങള്‍ക്കിടയില്‍ ഇകഴ്ത്തി കാട്ടാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് കോടിയേരി ആരോപിച്ചു.

വിവാദങ്ങള്‍ക്ക് പിറകെ പോകാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. വികസനമാണ് സര്‍ക്കാരിന്റെ അജണ്ട. ജനപങ്കാളിത്തം ആവശ്യമുള്ള എല്ലാ സര്‍ക്കാര്‍ പദ്ധതികള്‍ക്കും പാര്‍ട്ടിയും മുന്നണിയും ഒപ്പമുണ്ടാകും. സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമ്ബോഴുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ കൂടി മനസിലാക്കി സ‌ര്‍ക്കാര്‍ തീരുമാനമെടുക്കണമെന്നാണ് സി.പി.എം അഭിപ്രായം. സാധാരണഗതിയില്‍ ആറ് മാസം കൂടുമ്ബോള്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ യോഗങ്ങള്‍ വിളിക്കാറുണ്ട്. അവര്‍ പാര്‍ട്ടി മെമ്ബര്‍മാരായതിനാലാണ് യോഗം ചേര്‍ന്നത്. പ്രതിപക്ഷ നേതാവിനൊപ്പം ഇരുപത്തിയഞ്ചില്‍പരം സ്റ്റാഫുകളുണ്ട്. ഇവരില്‍ പലരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്.ഇവരെയൊക്കെ സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് അദ്ദേഹം ഉപയോഗിക്കുന്നത്. ഇത് ശരിയാണോയെന്ന് പ്രതിപക്ഷനേതാവ് പരിശോധിക്കണമെന്നും കോടിയേരി പറഞ്ഞു.

Anweshanam
www.anweshanam.com