രണ്ട് കോടി കുടുംബങ്ങളുടെ ഭാവി ഇരുട്ടിലാണ്,തൊഴില്‍ നല്‍കാന്‍ ഇന്ത്യയ്‌ക്ക് കഴിയുന്നില്ല: രാഹുല്‍
Top News

രണ്ട് കോടി കുടുംബങ്ങളുടെ ഭാവി ഇരുട്ടിലാണ്,തൊഴില്‍ നല്‍കാന്‍ ഇന്ത്യയ്‌ക്ക് കഴിയുന്നില്ല: രാഹുല്‍

കഴിഞ്ഞ നാല് മാസത്തിനിടെ രണ്ട് കോടി ആളുകള്‍ക്കാണ് തൊഴില്‍ നഷ്‌ടപ്പെട്ടത്.

News Desk

News Desk

ന്യൂഡല്‍ഹി: യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാന്‍ ഇന്ത്യയ്‌ക്ക് കഴിയുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. കോവിഡ് കാരണം കനത്ത നഷ്‌ട‌മുണ്ടാകുമെന്ന് താന്‍ മുന്നറിയിപ്പ് നല്‍കിയപ്പോള്‍ മാധ്യമങ്ങള്‍ തന്നെ കളിയാക്കിയെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന് ജോലി നല്‍കാന്‍ കഴിയുന്നില്ലെന്ന് താന്‍ ഇന്ന് പറയുകയാണെന്നും നിങ്ങള്‍ അത് സമ്മതിക്കില്ലെങ്കില്‍ ആറേഴ് മാസം കാത്തിരിക്കണമെന്നും രാഹുല്‍ഗാന്ധി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

കഴിഞ്ഞ നാല് മാസത്തിനിടെ രണ്ട് കോടി ആളുകള്‍ക്കാണ് തൊഴില്‍ നഷ്‌ടപ്പെട്ടത്. രണ്ട് കോടി കുടുംബങ്ങളുടെ ഭാവി ഇരുട്ടിലാണ്. ഫേസ്ബുക്കില്‍ വ്യാജവാര്‍ത്തകളും വിദ്വേഷവും പ്രചരിപ്പിക്കുന്നതിലൂടെ തൊഴിലില്ലായ്‌മയേയും സമ്പദ്‌വ്യവസ്ഥയുടെ നാശത്തെയും കുറിച്ചുള്ള സത്യം രാജ്യത്ത് നിന്ന് മറച്ചുവയ്‌ക്കാനാവില്ലെന്നും രാഹുല്‍ഗാന്ധി വ്യക്തമാക്കി. ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ ഗുണഭോക്താക്കളുടെ പട്ടിക മോദി സര്‍ക്കാര്‍ വിപുലീകരിച്ചിട്ടില്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

Anweshanam
www.anweshanam.com