കോവിഡ് ഗ്രാഫ് ഉയര്‍ന്നുതന്നെ; ആശങ്കയൊഴിയാതെ ലോക രാഷ്ട്രങ്ങള്‍; മരണം 662419
Top News

കോവിഡ് ഗ്രാഫ് ഉയര്‍ന്നുതന്നെ; ആശങ്കയൊഴിയാതെ ലോക രാഷ്ട്രങ്ങള്‍; മരണം 662419

ലോകത്ത് കോവിഡ് ബാധ രൂക്ഷമായി തുടരുകയാണ്. ആകെ ബാധിതരുടെ എണ്ണം 16,882,498 ആയി ഉയര്‍ന്നു.

By News Desk

Published on :

വാഷിംഗ്ടണ്‍: ലോകത്ത് കോവിഡ് ബാധ രൂക്ഷമായി തുടരുകയാണ്. ആകെ ബാധിതരുടെ എണ്ണം 16,882,498 ആയി ഉയര്‍ന്നു. 662,419 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. 10,444,201 പേര്‍ രോഗമുക്തി നേടി. അമേരിക്കയിലാണ് എറ്റവും കൂടുതല്‍ രോഗികള്‍. 4,497,834 പേര്‍ക്ക് അമേരിക്കയില്‍ കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചു. 152,285 പേരാണ് ഇവിടെ മരിച്ചത്. 24 മണിക്കൂറിനിടെ 64,220 പേര്‍ക്ക് പുതുതായി രോഗ ബാധ സ്ഥിരീകരിച്ചു. 2,180,489 പേര്‍ ഇതുവരെ രോഗമുക്തി നേടി.

അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ളത് ബ്രസീലിലാണ്. ബ്രസീലില്‍ ഇതുവരെ 2,484,649 പേര്‍ക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 41,169 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 1,721,560 പേര്‍ സുഖം പ്രാപിച്ചു.മരണസംഖ്യ 88,634 ആയി.

ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 15 ലക്ഷം കടന്നു. 1,532,135 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 49,632 പുതിയ കേസുകളും 776 മരണങ്ങളുമുണ്ടായി. 34,224 പേരാണ് കോവിഡ് ബാധിച്ച് ആകെ മരിച്ചത്. 988,770 പേര്‍ രോഗമുക്തി നേടി.

Anweshanam
www.anweshanam.com