രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയിൽ; രാഹുൽ ഗാന്ധിയെ​ പിന്തുണച്ച്‌​ സച്ചിന്‍ പൈലറ്റ്
Top News

രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയിൽ; രാഹുൽ ഗാന്ധിയെ​ പിന്തുണച്ച്‌​ സച്ചിന്‍ പൈലറ്റ്

ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷത്തില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ്​ മറ്റ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നതെന്നും മുന്‍ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി ആരോപിച്ചു.

News Desk

News Desk

ജയ്​പൂര്‍: രാജ്യത്ത്​ വ്യവസായങ്ങള്‍ അടച്ചുപൂട്ടുകയും ജനങ്ങള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും ചെയ്യുകയാണെന്നും ഇത്​സംബന്ധിച്ച്‌​ രഹുല്‍ഗാന്ധി ഉന്നയിച്ച കാര്യങ്ങള്‍ ന്യായമാണെന്നും കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്.'രാഹുല്‍ ഗാന്ധി ഉന്നയിച്ച പ്രശ്നങ്ങള്‍ ന്യായമാണ്. രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. വ്യവസായങ്ങള്‍ അടച്ചുപൂട്ടുന്നു. 2.10 കോടി ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. ശമ്ബളം വെട്ടിക്കുറയ്ക്കുന്നു. മറുവശത്ത് ചൈന നമ്മുടെ പ്രദേശത്തേക്ക് പ്രവേശിക്കുന്നു'-സച്ചിന്‍ ജയ്​പൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷത്തില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ്​ മറ്റ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നതെന്നും മുന്‍ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി ആരോപിച്ചു. ഇൗ വിഷയത്തില്‍ നടപടിയെടുക്കുകയാണെങ്കില്‍ രാജ്യം മുഴുവന്‍ സര്‍ക്കാരിനൊപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷം, തൊഴില്‍ നഷ്ടം, തൊഴിലില്ലായ്മ, ജിഡിപിയിലെ ഇടിവ് തുടങ്ങിയ വിഷയങ്ങളില്‍ രാഹുല്‍ഗാന്ധി തുടര്‍ച്ചയായി ട്വീറ്റുകള്‍ ചെയ്​തിരുന്നു. രാജസ്ഥാനിലെ പാര്‍ട്ടിയുടെ അവസ്ഥയെക്കുറിച്ചും സച്ചിന്‍ സംസാരിച്ചു.

പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയും സംസ്ഥാനത്തി​െന്‍റ ചുമതലയുള്ള അജയ് മാക്ക​െന്‍റ കീഴില്‍ ഹൈക്കമാന്‍ഡ് നിയോഗിച്ച സമിതി വിവിധ വിഷയങ്ങളില്‍ ആളുകളില്‍ നിന്ന് പ്രതികരണം തേടുന്നത്​ നല്ല നീക്കമാമെന്ന്​ അദ്ദേഹം പറഞ്ഞു. 'ഇതൊരു നല്ല പ്ലാറ്റ്‌ഫോമാണ്. ഒരു ഫീഡ്‌ബാക്ക് പ്രോഗ്രാം നടത്തുന്നത് ജനാധിപത്യത്തിലെ നല്ല പാരമ്ബര്യമാണ്. സംസ്ഥാന ചുമതലയുള്ളവര്‍ക്ക് ലഭിക്കുന്ന പ്രതികരണങ്ങളനുസരിച്ച്‌​ ഹൈക്കമാന്‍ഡ് നടപടിയെടുക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു'-അദ്ദേഹം പറഞ്ഞു.

Anweshanam
www.anweshanam.com