പരീക്ഷ നടത്തിപ്പ്: പുതിയ മാര്‍ഗം നിര്‍ദ്ദേശം പുറത്തിറക്കി കേന്ദ്ര സർക്കാർ
Top News

പരീക്ഷ നടത്തിപ്പ്: പുതിയ മാര്‍ഗം നിര്‍ദ്ദേശം പുറത്തിറക്കി കേന്ദ്ര സർക്കാർ

കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളും ഉദ്യോഗസ്ഥരും പരീക്ഷാ കേന്ദ്രങ്ങളില്‍ വരാന്‍ പാടില്ലെന്ന് സപ്റ്റംബര്‍ 2 ന് പുറത്തിറക്കിയ ഉത്തരവില്‍ നേരത്തേ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

News Desk

News Desk

ന്യൂഡൽഹി: പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് പുതിയ മാര്‍ഗം നിര്‍ദ്ദേശം പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. കോവിഡ് രോഗലക്ഷണങ്ങള്‍ ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ കേന്ദ്രങ്ങളില്‍ പ്രത്യേകം മുറികള്‍ അനുവദിക്കണമെന്നുള്ള നിര്‍ദ്ദേശം സര്‍ക്കാര്‍ റദ്ദാക്കി. പുതിയ മാര്‍ഗ നിര്‍ദ്ദേശ പ്രകാരം രോഗലക്ഷണങ്ങള്‍ ഉള്ള വിദ്യാര്‍ത്ഥികളെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലേക്ക് റഫര്‍ ചെയ്യുകയോ മറ്റ് സംവിധാനങ്ങള്‍ വഴി പരീക്ഷ എഴുതാന്‍ അവസരം നല്‍കുകയോ ചെയ്യാം. അല്ലേങ്കില്‍ രോഗം ഭേദമായ ശേഷം പരീക്ഷ എഴുതാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അവസരം നല്‍കാം.അതേസമയം രോഗലക്ഷണങ്ങള്‍ ഉള്ള വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കുന്നത് സംബന്ധിച്ച്‌ അധികൃതര്‍ക്ക് അനുമതി നല്‍കുകയോ നിരസിക്കുകയോ ചെയ്യാമെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.

കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളും ഉദ്യോഗസ്ഥരും പരീക്ഷാ കേന്ദ്രങ്ങളില്‍ വരാന്‍ പാടില്ലെന്ന് സപ്റ്റംബര്‍ 2 ന് പുറത്തിറക്കിയ ഉത്തരവില്‍ നേരത്തേ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അത്തരം സാഹചര്യം മൂലം പരീക്ഷ എഴുതാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് മറ്റൊരു അവസരം നല്‍കാന്‍ സര്‍വ്വകലാശാലകള്‍ അടക്കമുള്ള വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ തയ്യാറാകുകയോ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാനുള്ള പ്രത്യേക സംവിധാനങ്ങള്‍ തയ്യാറാക്കുകയോ ചെയ്യണമെന്നായിരുന്നു കേന്ദ്രത്തിന്റെ നിര്‍ദ്ദേശം. മുഖാവരണം, ഹാന്‍ഡ് സാനിട്ടൈസര്‍ എന്നിവ പരീക്ഷാ കേന്ദ്രങ്ങളില്‍ ഉറപ്പു വരുത്തണമെന്ന് പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങളി്‍ പറയുന്നു.

പരീക്ഷാ കേന്ദ്രത്തില്‍ കയറുന്നതിന് മുന്‍പ് തന്നെ ആരോഗ്യസ്ഥിതി വ്യക്തമാക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ രേഖ ഹാജരാക്കണം. അഡ്മിറ്റ് കാര്‍ഡ് പുറത്തിറക്കുന്ന സമയത്ത് സ്വയം സാക്ഷ്യപ്പെടുത്തുന്നതിനുള്ള അപേക്ഷയും ലഭ്യമാക്കണം.പരീക്ഷാ ഹാളിനുള്ളില്‍ രോഗലക്ഷണങ്ങള്‍ ഇല്ലാത്ത ഉദ്യോഗാര്‍ത്ഥികളേയും വിദ്യാര്‍ത്ഥികളെയും മാത്രമേ അനുവദിക്കൂ,

കണ്ടെയ്നര്‍ സോണുകളിലെ പരീക്ഷാകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. സ്ക്രീനിങ്ങ് സമയത്തോ പരിശോധനയ്ക്ക് ഇടയിലോ വിദ്യാര്‍ത്ഥികളില്‍ രോഗലക്ഷമങ്ങള്‍ കണ്ടെത്തിയാല്‍ അവരെ ഐസോലേറ്റ് ചെയ്യനാള്ള മുറികള്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ അധികൃതര്‍ തയ്യാറാക്കണം. ആവശ്യമെങ്കില്‍ വൈദ്യോപദേശം തേടാം.

Anweshanam
www.anweshanam.com