അപകടത്തിന് കാരണം  ടേബിള്‍ടോപ്പ്  റണ്‍വേ
Top News

അപകടത്തിന് കാരണം ടേബിള്‍ടോപ്പ് റണ്‍വേ

കരിപ്പൂരിലെ വിമാനാപകടത്തിന് കാരണം ടേബിള്‍ ടോപ്പ് റണ്‍വേയെന്ന് വ്യോമയാന വിദഗ്ദ്ധര്‍.

News Desk

News Desk

കോഴിക്കോട്: കരിപ്പൂരിലെ വിമാനാപകടത്തിന് കാരണം ടേബിള്‍ ടോപ്പ് റണ്‍വേയെന്ന് വ്യോമയാന വിദഗ്ദ്ധര്‍. അപകട സാദ്ധ്യത കൂടിയ ഒന്നാണ് ടേബിള്‍ ടോപ്പ് റണ്‍വേകള്‍. കുന്നുകള്‍ ഇടിച്ചു നിരത്തി ഒരു ടേബിള്‍ പോലെയാക്കി അതിനു മുകളില്‍ റണ്‍വേ പണിയുന്നതാണ് ടേബിള്‍ ടോപ്പ് റണ്‍വേ.

ഏതെങ്കിലും സാഹചര്യത്തില്‍ റണ്‍വേയില്‍ നിന്നും വിമാനം തെന്നി മാറിയാല്‍ താഴേക്ക് ആയിരിക്കും പതിക്കുക. കരിപ്പൂരില്‍ ലാന്‍ഡ് ചെയ്യാന്‍ റണ്‍വേയിലൂടെ മുന്നിലേക്കു തെന്നിനീങ്ങിയ വിമാനം ടേബിള്‍ ടോപ് റണ്‍വേയില്‍നിന്നു താഴേക്കു പതിക്കുകയായിരുന്നു. ഇതാണ് അപകടത്തിന് കാരണമായത്. അപകടത്തില്‍ വിമാനത്തിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി പേര്‍ മരണപ്പെടുകയും ചെയ്തു. ഇതിനു മുന്‍പും ടേബിള്‍ ടോപ്പ് റണ്‍വേ കാരണം കേരളത്തില്‍ വിമാനാപകടം ഉണ്ടായിട്ടുണ്ട്. മംഗലാപുരത്ത് പത്തുവര്‍ഷം മുന്‍പ് നടന്ന വിമാനാപകടത്തിന്റെ പ്രധാന കാരണവും ടേബിള്‍ ടോപ്പ് റണ്‍വേ തന്നെ ആയിരുന്നു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുവന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസാണ് അന്ന് അപകടത്തില്‍ പെട്ടത്. വിമാനത്തില്‍ 812 പേരുണ്ടായിരുന്നു. 158 പേരാണ് അപകടത്തില്‍ മരിച്ചത്.

ടേബിള്‍ ടോപ്പ് റണ്‍വേകളില്‍ വിമാനം ലാന്റ് ചെയ്യിക്കുന്നത് സാധാരണ വിമാനത്താവളങ്ങളിലേത് അപേക്ഷിച്ച് വളരെ പ്രയാസകരമാണെന്ന് വ്യോമയാന വിദഗ്ദ്ധര്‍ പറയുന്നു. കാലാവസ്ഥ പ്രതികൂലമായാല്‍ പൈലറ്റിന് ലാന്റിംഗ് ദുഷ്‌കരമാവും. നേരിയ പിഴവ് സംഭവിച്ചാല്‍ ഇത് വന്‍ദുരന്തത്തിന് ഇടയാവും.

Anweshanam
www.anweshanam.com