സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ് നല്‍കിയ ജാമ്യാപേക്ഷയില്‍ ഇന്ന് വാദം കേള്‍ക്കും

കേസില്‍ സ്വപ്ന സുരേഷ് നല്‍കിയ ജാമ്യാപേക്ഷയില്‍ ഇന്ന് വാദം കേള്‍ക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ്‌ വാദം കേള്‍ക്കുക.
സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ് നല്‍കിയ ജാമ്യാപേക്ഷയില്‍ ഇന്ന് വാദം കേള്‍ക്കും

കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചുമത്തിയ കേസില്‍ സ്വപ്ന സുരേഷ് നല്‍കിയ ജാമ്യാപേക്ഷയില്‍ ഇന്ന് വാദം കേള്‍ക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ്‌ വാദം കേള്‍ക്കുക. കള്ളക്കടത്തിന് പിന്നിലെ ഹവാല, ബിനാമി ഇടപാടുകളും കള്ളപ്പണം വെളുപ്പിക്കലുമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്.

എന്നാല്‍ കേസുമായി തനിക്ക് ബന്ധമില്ലെന്ന് സ്വപ്ന വാദിക്കുന്നു. ലോക്കറില്‍ നിന്ന് പിടിച്ചെടുത്തത് ലൈഫ് മിഷന്‍ പദ്ധതി വഴി ലഭിച്ച കമ്മീഷന്‍ തുകയാണെന്നും കമ്മീഷന്‍ വാങ്ങുന്നത് നിയമവിരുദ്ധ നടപടിയല്ലെന്നുമാണ് വാദം. ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നാണ് സ്വപ്നയുടെ ആവശ്യം.

Related Stories

Anweshanam
www.anweshanam.com