കൃത്യതയും ധൈര്യവും ശ്രീരാമന്റെ പ്രതീകങ്ങളെന്ന് തരൂര്‍;ചില കാര്യങ്ങള്‍ വിധി പോലെ നടക്കുമെന്ന് സിബല്‍
Top News

കൃത്യതയും ധൈര്യവും ശ്രീരാമന്റെ പ്രതീകങ്ങളെന്ന് തരൂര്‍;ചില കാര്യങ്ങള്‍ വിധി പോലെ നടക്കുമെന്ന് സിബല്‍

അയോധ്യയില്‍ ഭൂമി പൂജക്ക് മുന്നോടിയായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ കപില്‍ സിബലും ശശി തരൂരും ട്വീറ്റുമായി രംഗത്ത്.

News Desk

News Desk

ന്യൂഡല്‍ഹി: യു പിയിലെ ക്ഷേത്ര നഗരമായ അയോധ്യയില്‍ ഭൂമി പൂജക്ക് മുന്നോടിയായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ കപില്‍ സിബലും ശശി തരൂരും ട്വീറ്റുമായി രംഗത്ത്. എല്ലാവര്‍ക്കും നീതി, ധാര്‍മിക കൃത്യതയും ധൈര്യവും ഇതെല്ലാമാണ് ശ്രീരാമന്റെ പ്രതീകങ്ങളെന്ന് കോണ്‍ഗ്രസ് എം പി ശശി തരൂര്‍ പറഞ്ഞു. ഈ ഇരുണ്ട കാലത്ത് ഇത്തരം മൂല്യങ്ങള്‍ക്ക് വളരെയധികം പ്രധാന്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലാകമാനം ഈ മൂല്യങ്ങള്‍ പകര്‍ന്നുനല്‍കിയാല്‍ മതഭ്രാന്തിനും വര്‍ഗീയതക്കും ഇവിടെ യാതൊരു സ്ഥാവനുമുണ്ടാകില്ലെന്നും തരൂര്‍ പറഞ്ഞു.

അതേസമയം ഭൂമി പൂജയെ നേരിട്ട് പരാമര്‍ശിക്കാതെ വിശ്വാസത്തിലൂന്നിയാണ് കപില്‍ സിബലിന്റെ ട്വീറ്റ്. ചില കാര്യങ്ങള്‍ വിധി പോലെ നടക്കുമെന്ന് സിബല്‍ ട്വീറ്റില്‍ കുറിച്ചു. ചില ചരിത്രപരമായ കാര്യങ്ങള്‍ നമ്മുടെ രാഷ്ട്രത്തിന്റെ ഭാവിയെ തന്നെ നിര്‍ണയിക്കുമെന്നും അദ്ദേഹം പോസ്റ്റില്‍ പറഞ്ഞു.

Anweshanam
www.anweshanam.com