കശ്മീർ:അത്യാധുനിക ആയുധങ്ങളില്ലാതെ തീവ്രവാദികൾ

ഈ വർഷം ഒക്ടോബർ 15 വരെ പിടിച്ചെടുക്കപ്പെട്ടത് 152 എകെ 47 തോക്കുകളും 203 പിസ്റ്റളുകളും ആണ്
കശ്മീർ:അത്യാധുനിക ആയുധങ്ങളില്ലാതെ തീവ്രവാദികൾ
PRINT-135

കശ്മിർ തീവ്രവാദ സംഘടനകൾ അത്യാധുനിക ആയുധങ്ങളുടെ ദൗർലഭ്യം നേരിടുന്നതായി ഇന്ത്യൻ സൈനിക അതോററ്റി- എ എൻഐ റിപ്പോർട്ട്.

തീവ്രവാദികളിൽ നിന്ന് പിടിച്ചെടുക്കപ്പെട്ട ആയുധങ്ങൾ സുരക്ഷ സേന പ്രദർശിപ്പിച്ചു. പിടിച്ചെടുക്കപ്പെട്ടവയിലേറെയും കൈത്തോക്കുകൾ. അത്യുഗ്ര പ്രഹര ശേഷിയുള്ള എകെ - 47 തോക്കുൾപ്പെടെ അത്യാധുനിക ആയുധങ്ങളുടെ ദൗർലഭ്യം ഏറെ പ്രകടമാണ്. അത്യാധുനിക ആയുധങ്ങൾ വാങ്ങിക്കൂട്ടുന്നതിൽ തീവ്രവാദ സംഘങ്ങളുടെശേഷി ദുർബ്ബലപ്പെടുന്നതിൻ്റെ നൂചനയാണ് ഇതിനെ സുരക്ഷാ സേനാധികൃതർ വിലയിരുത്തുന്നത്.

ഈ വർഷം ഒക്ടോബർ 15 വരെ പിടിച്ചെടുക്കപ്പെട്ടത് 152 എകെ 47 തോക്കുകളും 203 പിസ്റ്റളുകളും ആണ്. 190 സംഘട്ടനങ്ങളിൽ അതിർത്തി കടന്ന് 100 പരസ്പര വെടിവെയ്പ്പുകൾ. തീവ്രവാദികളുടെ 44 ഗ്രനേഡ് ആക്രമണങ്ങൾ. നാടൻ ബോംബാക്രമണവും.

ഏറ്റുമുട്ടലുകളുമായി ബന്ധപ്പെട്ട് നടത്തിയ തെരച്ചിലുകളിലാണ് തോക്കുകളടക്കമുള്ള ആയുധങ്ങൾ പിടിച്ചെടുക്കപ്പെട്ടത്. മുതിർന്ന സ്ഥാനത്തുള്ള തീവ്രവാദികളുടെ കയ്യിൽ മാത്രമാണ് എകെ-47. പുതിയതായി റിക്രൂട്ടു ചെയ്യപ്പെടുന്ന തീവ്രവാദികളാകട്ടെ തോക്കുകളാണ് ഉപയോഗിക്കുന്നത്. തീവ്രവാദ സംഘങ്ങൾ അത്യാധുനിക ആയുധങ്ങളുടെ ക്ഷാമം നേരിടുന്നതിനാലാണിതെന്ന് മുതിർന്ന സിആർപി എഫ് ഉദ്യോഗസ്ഥൻ എഎൻഐയോട് പറഞ്ഞു. പിടിച്ചെടുക്കപ്പെട്ട തോക്കുകളിലേറെയും ചൈനീസ് നിർമ്മിതമാണെന്നും പറയുന്നു.

ഇന്ത്യൻ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട തീവ്രവാദ പ്രവർത്തകരുടെ പ്രായം 21-25 നുമിടയിലാണെന്നതും സേനാ അധികൃതരുടെ റിപ്പോർട്ടിലുണ്ട്.

Related Stories

Anweshanam
www.anweshanam.com