ജമ്മു കാശ്മീരിൽ അഞ്ചു ഭീകരരെ സുരക്ഷ സേന വധിച്ചു

ഷോപിയാനിയിൽ ഏറ്റുമുട്ടലിനിടെ നാല് സൈനികർക്ക് പരിക്കേറ്റു .
ജമ്മു കാശ്മീരിൽ അഞ്ചു ഭീകരരെ സുരക്ഷ സേന വധിച്ചു

ശ്രീനഗർ :ജമ്മു കാശ്മീരിൽ രണ്ട് വ്യത്യസ്തമായ ഏറ്റുമുട്ടലുകളിൽ അഞ്ചു ഭീകരരെ സുരക്ഷ സേന വധിച്ചു .ഷോപിയാനിയിൽ മൂന്ന് ഭീകരർ മരിച്ചപ്പോൾ ത്രാലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു .ഷോപിയാനിയിൽ ഏറ്റുമുട്ടലിനിടെ നാല് സൈനികർക്ക് പരിക്കേറ്റു .

രണ്ടിടങ്ങളിലും ഏറ്റുമുട്ടൽ തുടരുകയാണ് . അൻസാർ ഗസ്വത്- ഉൽ ഹിന്ദ് കമാൻഡർ അടക്കം ഭീകരരെ സൈന്യം വളഞ്ഞിരിക്കുകയാണ്.ത്രാലിൽ ഇന്ന് പുലർച്ചയോടെയായിരുന്നു ഏറ്റുമുട്ടൽ .

No stories found.
Anweshanam അന്വേഷണം
www.anweshanam.com