ശ്രീനഗര്‍: കശ്മീരില്‍ രണ്ട് വ്യത്യസ്ത ഭീകരാക്രമണങ്ങളില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും പ്രദേശവാസിയും കൊല്ലപ്പെട്ടു. ശ്രീനഗറിലും അനന്ത്നാഗിലുമായുണ്ടായ ഭീകരാക്രമണങ്ങളിലാണ് ഇവര്‍ കൊല്ലപ്പെട്ടത്.
റൗഫ് അഹമ്മദ് എന്ന സാധാരണക്കാരന് നേരെ ഭീകരവാദികൾ വെടിയുതിർക്കുകയായിരുന്നു. ഇയാളെ എസ്എംഎച്ച്എസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇതിന് പിന്നാലെയാണ് അനന്ത്നാഗിലെ ബിജ്ബെഹറ പോലീസ് സ്റ്റേഷനിലെ എഎസ്ഐ മൊഹമ്മദ് അഷ്റഫിന് വെടിവെയ്പിൽ പരിക്കേറ്റത്. ഇദ്ദേഹത്തെയും ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു.
ഭീകരവാദികള്‍ക്കായുള്ള തിരച്ചില്‍ പ്രദേശത്ത് പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Comments