അസം- മിസോറം അതിർത്തിയിൽ എറ്റുമുട്ടൽ; പ്രശ്നത്തിലിടപെട്ട് പ്രധാനമന്ത്രി

സംഘർഷ ബാധിത മേഖലകളിൽ അർധ സൈനികരെ വിന്യസിച്ചു.
അസം- മിസോറം അതിർത്തിയിൽ എറ്റുമുട്ടൽ; പ്രശ്നത്തിലിടപെട്ട് പ്രധാനമന്ത്രി

ന്യൂ ഡല്‍ഹി: അസം- മിസോറം അതിർത്തിയിൽ എറ്റുമുട്ടൽ. രണ്ട് സംസ്ഥാനങ്ങളിലെയും ഇരു വിഭാഗങ്ങൾ തമ്മിലാണ് സംഘർഷം ഉണ്ടായത്. എറ്റുമുട്ടലിൽ നിരവധി പേർക്ക് പരുക്കേറ്റതായി മിസോറാം പൊലീസ് അറിയിച്ചു. അസ്സമിന്റെ അനുമതിയില്ലതെ മിസോറാം സർക്കാർ അതിർത്തിയിൽ കോവിഡ് പരിശോധനാ കേന്ദ്രം സ്ഥാപിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതാണ് പ്രശനങ്ങൾക്കു തുടക്കമിട്ടത് എന്നാണ് റിപ്പോർട്ട്.

മിസോറാമിലെ കോലാസിബ് ജില്ലയിലും അസമിലെ കാച്ചർ ജില്ലയിലുമാണ് സംഘർഷം ഉണ്ടായത്. സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണത്തിലാണ്. സംഘർഷ ബാധിത മേഖലകളിൽ അർധ സൈനികരെ വിന്യസിച്ചു. ഇന്ത്യൻ റിസർവ് ബറ്റാലിയനിലെ ഉദ്യോഗസ്ഥരെ മിസോറാമിലെ വൈറെങ്‌ടെ ഗ്രാമത്തിലും അസമിലെ ലൈലാപൂരിലുമാണ് വിന്യസിച്ചത്.

സംഘർഷത്തിന്റെ പ്രശ്‌നപരിഹാരത്തിന് പ്രധാനമന്ത്രി ഇടപെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും പ്രധാനമന്ത്രിയുടെ ഓഫീസും, രണ്ടു സംസ്ഥാന മുഖ്യമന്ത്രിമാരുമായും സംസാരിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല ഇന്ന് രണ്ടു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. മിസോറാം സർക്കാർ ഇന്ന് അടിയന്തിര മന്ത്രിസഭാ യോഗം ചേരും.

Related Stories

Anweshanam
www.anweshanam.com