പത്ത് നവജാത ശിശുക്കള്‍ പൊള്ളലേറ്റ് മരിച്ചു

മഹാരാഷ്ട്രയിലെ ഭണ്ഡാര ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് തീപിടുത്തം ഉണ്ടായത്.
പത്ത് നവജാത ശിശുക്കള്‍ പൊള്ളലേറ്റ് മരിച്ചു

മുംബൈ: പത്ത് നവജാത ശിശുക്കള്‍ പൊള്ളലേറ്റ് മരിച്ചു. ഏഴു കുഞ്ഞുങ്ങളെ രക്ഷപെടുത്തി. മഹാരാഷ്ട്രയിലെ ഭണ്ഡാര ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് തീപിടുത്തം ഉണ്ടായത്. പുലര്‍ച്ചെ രണ്ടിനാണ് ദാരുണ സംഭവം നടന്നത്. ഒരു ദിവസം മുതല്‍ മൂന്ന് മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങളാണ് വെന്തുമരിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് കണ്ടെത്തല്‍. ഭണ്ഡാര ജില്ലാ ആശുപത്രിയിലെ സിക്ക് ന്യൂബോണ്‍ കെയര്‍ യൂണിറ്റില്‍ തീപിടുത്തമുണ്ടായത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com