ഇന്ത്യക്കാര്‍ക്ക് താല്‍ക്കാലിക പ്രവേശന വിലക്ക്

കോവിഡ് രോഗ വ്യാപന പശ്ചാത്തലത്തില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഴു രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് കുവൈത്ത് താല്‍ക്കാലികമായി പ്രവേശനവിലക്ക് ഏര്‍പ്പെടുത്തി.
ഇന്ത്യക്കാര്‍ക്ക് താല്‍ക്കാലിക പ്രവേശന വിലക്ക്

കുവൈത്ത്: കോവിഡ് രോഗ വ്യാപന പശ്ചാത്തലത്തില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഴു രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് കുവൈത്ത് താല്‍ക്കാലികമായി പ്രവേശനവിലക്ക് ഏര്‍പ്പെടുത്തി. ബംഗ്ലാദേശ്, ഫിലിപ്പീന്‍സ്, ശ്രീലങ്ക, പാകിസ്ഥാന്‍, ഇറാന്‍, നേപ്പാള്‍ എന്നിവയാണ് മറ്റു രാജ്യങ്ങള്‍. ഇവര്‍ക്ക് കുവൈത്തില്‍ പ്രവേശിക്കാനോ രാജ്യം വിടാനോ തല്‍ക്കാലം അനുമതി നല്‍കില്ല. നാളെ വാണിജ്യ വിമാന സര്‍വീസ് പുനരാരംഭിക്കാനിരിക്കെയാണ് പുതിയ തീരുമാനം. കുവൈറ്റിന്റെ നടപടി പ്രവാസികള്‍ക്ക് കനത്ത ആഘാതമാണ് സൃഷ്ടിച്ചത്.

അതേസമയം, യാത്രാവിലക്ക് താല്‍ക്കാലികം മാത്രമാണെന്നും ഇന്ത്യയില്‍ നിന്നു കുവൈത്തിലേക്കും തിരിച്ചും വിമാന സര്‍വീസുകള്‍ ആരംഭിക്കുന്ന കാര്യത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച പുരോഗമിക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ ഡല്‍ഹിയില്‍ പറഞ്ഞു.

തടസ്സങ്ങള്‍ വൈകാതെ നീങ്ങുമെന്നാണു പ്രതീക്ഷയെന്നും വ്യക്തമാക്കി. വിലക്ക് ഏര്‍പ്പെടുത്താത്ത മറ്റേതെങ്കിലും ഒരു രാജ്യത്ത് 14 ദിവസം താമസിച്ചിട്ട് കോവിഡ് മുക്തനാണെന്ന് തെളിയിക്കുന്ന പിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ കുവൈത്തിലേക്ക് പ്രവേശിക്കാമെന്ന് അധികൃതര്‍ വിശദീകരിച്ചു

No stories found.
Anweshanam അന്വേഷണം
www.anweshanam.com