10ലക്ഷംതൊഴിലവസരങ്ങള്‍, സ്മാര്‍ട്ട് വില്ലേജുകള്‍;ആര്‍ജെഡി പ്രകടനപത്രിക ഇങ്ങനെ

ബിജെപിയെപ്പോലെ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ വിഢ്ഢികളാക്കില്ലെന്നും തങ്ങളുടെ വാഗ്ദാനങ്ങള്‍ സത്യസന്ധമാണെന്നും- തേജസ്വി യാദവ്
10ലക്ഷംതൊഴിലവസരങ്ങള്‍, സ്മാര്‍ട്ട് വില്ലേജുകള്‍;ആര്‍ജെഡി പ്രകടനപത്രിക ഇങ്ങനെ

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ആര്‍ജെഡി പ്രകടനപത്രിക പുറത്തുവിട്ട് തേജസ്വി യാദവ്. പത്ത് ലക്ഷം സര്‍ക്കാര്‍ ജോലികളും സ്മാര്‍ട്ട് വില്ലേജുകളുമടങ്ങുന്ന പത്ത് വാഗ്ദാനങ്ങളടങ്ങുന്നതാണ് പത്രിക.

ബിജെപിയ്‌ക്കെതിരെയും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെയും കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചായിരുന്നു പത്രിക പുറത്തുവിട്ടത്. ബിജെപിയെപ്പോലെ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ വിഢ്ഢികളാക്കില്ലെന്നും തങ്ങളുടെ വാഗ്ദാനങ്ങള്‍ സത്യസന്ധമാണെന്നും തേജസ്വി യാദവ് പറഞ്ഞു.

വാ​ഗ്ദാനങ്ങൾ ഇങ്ങനെ:

  • പൊതുമേഖലയില്‍ 10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയായിരിക്കും മുഖ്യമന്ത്രി സ്ഥാനത്തെത്തിയാലുള്ള ആദ്യ നടപടി

  • കര്‍ശകര്‍ക്ക് അവരുടെ ഉത്പന്നങ്ങളില്‍ ചിലവിനനുസരിച്ചുള്ള താങ്ങുവില ഉറപ്പാക്കും

  • ബിഹാറില്‍ പുതിയ വ്യാവസായിക നയം രൂപീകരിക്കും

  • സര്‍ക്കാര്‍ അദ്ധ്യാപകരുടെ നിയമനം വേഗത്തിലാക്കും

  • സര്‍ക്കാര്‍ ജോലികളിലേക്കുള്ള അപേക്ഷകളില്‍ ഫീസ് ഈടാക്കില്ല

  • സംസ്ഥാനത്ത് സ്മാര്‍ട്ട് വില്ലേജുകള്‍ക്ക് രൂപം നല്‍കും

  • അംഗനവാടി ഡോലിക്കാരുടെ എണ്ണം ഇരട്ടിയാക്കും

  • എല്ലാ പഞ്ചായത്തിലും ഒരു സൗജന്യ കംപ്യൂട്ടര്‍ സെന്റര്‍ വീതം നിര്‍മിക്കും

  • സ്ത്രീ വോട്ടര്‍മാരെ ലക്ഷ്യമിട്ട് പ്രസവ സമയത്ത് ഒറ്റത്തവണ സഹായമായി 4000 രൂപ നല്‍കുമെന്നും പത്രിക വാഗ്ദാനം ചെയ്യുന്നു.

ഒക്ടോബര്‍ 28, നവംബര്‍ 3, നവംബര്‍ 7 എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായിയാണ് ബിഹാര്‍ തെരഞ്ഞെടുപ്പ് നടത്തുക. നവംബര്‍ 10നാണ് വോട്ടെണ്ണല്‍.

Related Stories

Anweshanam
www.anweshanam.com