തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ താരിഖ് അന്‍വര്‍ ഇന്ന് കേരളത്തിലെത്തും

തദ്ദേശതെരഞ്ഞെടുപ്പിലെ തിരിച്ചടിയെത്തുടര്‍ന്നാണ് സംസ്ഥാനകോണ്‍ഗ്രസിലെ പ്രശ്നങ്ങളില്‍ ഹൈക്കമാന്‍ഡ് നേരിട്ട് ഇടപെടുന്നത്
തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ താരിഖ് അന്‍വര്‍ ഇന്ന് കേരളത്തിലെത്തും

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ കേരളത്തിന്‍റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഇന്ന് കേരളത്തിലെത്തും. പാര്‍ട്ടി പുനസംഘടന ഉള്‍പ്പടെ ചര്‍ച്ച ചെയ്യും. നേതാക്കളെ നാളെയും മറ്റന്നാളുമായി താരീഖ് അന്‍വര്‍ ഒറ്റക്കൊക്കാവും കാണുക. നിയമസഭാ തെരഞ്ഞെടുപ്പ് കഴിയും വരെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടര്‍ന്നേക്കും

തദ്ദേശതെരഞ്ഞെടുപ്പിലെ തിരിച്ചടിയെത്തുടര്‍ന്നാണ് സംസ്ഥാനകോണ്‍ഗ്രസിലെ പ്രശ്നങ്ങളില്‍ ഹൈക്കമാന്‍ഡ് നേരിട്ട് ഇടപെടുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഉള്‍പ്പടെ വ്യാപകപരാതി ഹൈക്കമാന്‍ഡില്‍ എത്തിയിരുന്നു. മൂന്ന് മാസത്തിനകം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തില്‍ സംസ്ഥാനതലത്തില്‍ വലിയ പൊളിച്ചെഴുത്ത് പ്രയാസമാണെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍.

താരിഖ് അന്‍വരുമായുള്ള കൂടിക്കാഴ്ചയില്‍ ഗ്രൂപ്പ് വ്യത്യാസമില്ലാതെ മുല്ലപ്പള്ളിക്കെതിരെ നേതാക്കള്‍ നിലപാട് എടുക്കുമോ എന്നതാണ് പ്രധാനമായി എല്ലാവരും ഉറ്റുനോക്കുന്നത്. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത മുല്ലപ്പള്ളിക്കെതിരെ ഇതിനകം പല മുതിര്‍ന്ന നേതാക്കളും പരസ്യനിലപാട് എടുത്തിട്ടുണ്ട്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com