കോണ്‍ഗ്രസില്‍ തല്‍ക്കാലം നേതൃമാറ്റമുണ്ടാവില്ല; താരിഖ് അന്‍വര്‍ കെപിസിസി ആസ്ഥാനത്ത്

കെപിസിസി ആസ്ഥാനത്ത് എത്തിയ താരിഖ് അന്‍വര്‍ രാഷ്ട്രീയ കാര്യസമിതി അംഗങ്ങളെ ഒറ്റയ്ക്ക് ഒറ്റയ്ക്ക് കാണുകയാണ്
കോണ്‍ഗ്രസില്‍ തല്‍ക്കാലം നേതൃമാറ്റമുണ്ടാവില്ല; താരിഖ് അന്‍വര്‍ കെപിസിസി ആസ്ഥാനത്ത്

തിരുവനന്തപുരം: സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ തല്‍ക്കാലം നേതൃമാറ്റമുണ്ടാവില്ലെന്ന് കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. തദ്ദേശഭരണതെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി പരിശോധിക്കും. അന്തിമറിപ്പോര്‍ട്ട് ഹൈക്കമാന്‍റിന് കൈമാറുമെന്നും താരിഖ് അന്‍വര്‍ വ്യക്തമാക്കി.

കെപിസിസി ആസ്ഥാനത്ത് എത്തിയ താരിഖ് അന്‍വര്‍ രാഷ്ട്രീയ കാര്യസമിതി അംഗങ്ങളെ ഒറ്റയ്ക്ക് ഒറ്റയ്ക്ക് കാണുകയാണ്. നാളെ ഘടകകക്ഷി നേതാക്കളുമായും താരിഖ് അന്‍വര്‍ കൂടിക്കാഴ്ച നടത്തും. എംഎല്‍എമാരെയും എംപിമാരെയും താരിഖ് അന്‍വര്‍ നേരിട്ട് കാണുന്നുണ്ട്.

മുല്ലപ്പള്ളിയുമായി രാവിലെ തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ വച്ച്‌ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് താരിഖ് അന്‍വര്‍ കെപിസിസിയില്‍ എത്തിയിരിക്കുന്നത്. കൂടിക്കാഴ്ചയ്ക്ക് ശേഷം മുല്ലപ്പള്ളിയോട് പ്രതികരണം തേടിയെങ്കിലും എല്ലാ യോഗങ്ങള്‍ക്കും ശേഷം പ്രതികരിക്കാമെന്നായിരുന്നു കെപിസിസി അധ്യക്ഷന്‍റെ മറുപടി.

അതേസമയം, യുഡിഎഫ് ഘടകകക്ഷികളുമായി ചര്‍ച്ച നടത്തുമെന്ന് പറഞ്ഞ താരിഖ് അന്‍വര്‍ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവയ്ക്കുന്നതിനെക്കുറിച്ച്‌ അറിയില്ലെന്നും, ഇക്കാര്യം ചര്‍ച്ച നടത്താമെന്നും പറഞ്ഞു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com