പത്താംക്ലാസ് പരീക്ഷ തമിഴ്നാട് സർക്കാർ റദ്ദാക്കി

മുൻപ് തമിഴ്നാട് വിദ്യാഭാസ വകുപ്പ് മെയ് 3 മുതൽ 21 വരെ പരീക്ഷകൾ നടത്താനാണ് തീരുമാനിച്ചത് .എന്നാൽ നിയമസഭ തിരഞ്ഞെടുപ്പ് വന്നതോടെ തീയതികൾ മാറ്റി .
പത്താംക്ലാസ് പരീക്ഷ തമിഴ്നാട് സർക്കാർ റദ്ദാക്കി

ചെന്നൈ :പത്താംക്ലാസ് പരീക്ഷ തമിഴ്നാട് സർക്കാർ റദ്ദാക്കി .കോവിഡ് വ്യാപനം രൂക്ഷമാകുന്നത് കണക്കിലെടുത്താണ് നടപടി .പന്ത്രണ്ടാം ക്ലാസ് പരീക്ഷയും മാറ്റി വച്ചിട്ടുണ്ട് .മുൻപ് തമിഴ്നാട് വിദ്യാഭാസ വകുപ്പ് മെയ് 3 മുതൽ 21 വരെ പരീക്ഷകൾ നടത്താനാണ് തീരുമാനിച്ചത് .എന്നാൽ നിയമസഭ തിരഞ്ഞെടുപ്പ് വന്നതോടെ തീയതികൾ മാറ്റി .

മെയ് 5 മുതൽ 31 വരെ നടത്താൻ തീരുമാനിച്ചു .എന്നാൽ സംസ്ഥാനത്ത് വീണ്ടും കോവിഡ് രൂക്ഷമായി .തഞ്ചാവൂർ ജില്ലയിൽ 14 സ്‌കൂളുകളിൽ കോവിഡ് സ്ഥിരീകരിച്ചു .ഇതോടെ രോഗപ്രതിരോധത്തിനാണ് കൂടുതൽ ഊന്നൽ കൊടുക്കുന്നതെന്ന് തമിഴ്നാട് ആരോഗ്യവകുപ്പ് സെക്രട്ടറി അറിയിച്ചു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com