മുത്തൂറ്റ്​ ഫിനാൻസിന്റെ ഹൊസൂർ ശാഖയിൽനിന്ന് 7.41 കോടിയുടെ​ സ്വർണം കവർന്ന ആറംഗ സംഘം പിടിയിൽ

വെള്ളിയാഴ്​ച രാവിലെ പത്തിനാണ്​ ഇവർ തോക്കുചൂണ്ടി കവർച്ച നടത്തിയത്
മുത്തൂറ്റ്​ ഫിനാൻസിന്റെ ഹൊസൂർ ശാഖയിൽനിന്ന് 7.41 കോടിയുടെ​ സ്വർണം കവർന്ന ആറംഗ സംഘം പിടിയിൽ

ചെന്നൈ: തമിഴ്​നാട്ടിൽ മുത്തൂറ്റ്​ ഫിനാൻസിന്റെ ഹൊസൂർ ശാഖയിൽനിന്ന്​ സ്വർണം കവർന്ന ആറു പേർ പിടിയിൽ. കൃഷ്​ണഗിരി ജില്ലയിലെ ഹൊസൂർ ശാഖയിൽ നിന്നാണ് ഇവർ 7.41 കോടി രൂപയുടെ സ്വർണം കവർന്നത്. ഹൈദരാബാദിൽ നിന്നാണ്​ മോഷണ സംഘം പിടിയിലായത്​. നഷ്​ടപ്പെട്ട സ്വർണവും കണ്ടെടുത്തു.

ഹൊസൂർ ബസ്​സ്​റ്റാൻഡിന്​ സമീപമുള്ള സ്​ഥാപനത്തിൽ വെള്ളിയാഴ്​ച രാവിലെ പത്തിനാണ്​ ഇവർ തോക്കുചൂണ്ടി കവർച്ച നടത്തിയത്​. ആറംഗ സായുധ മുഖംമൂടി സംഘം ശാഖ മാനേജർ ഉൾപ്പെടെ നാല്​​ ജീവനക്കാരെ തോക്കും കത്തികളും ​കാണിച്ച്​ ഭീഷണിപ്പെടുത്തി ​ആക്രമിക്കുകയായിരുന്നു.

ജീവനക്കാരെ മർദിച്ച് ​കൈകാലുകൾ കെട്ടിയിട്ട്​ വായിൽ പ്ലാസ്​റ്റർ ഒട്ടിച്ചു. പിന്നീട്​, താക്കോലുകൾ കൈക്കലാക്കി ലോക്കറുകൾ കൊള്ളയടിച്ച്​ സംഘം രക്ഷപ്പെടുകയായിരുന്നു.മാനേജർ ശ്രീനിവാസ രാഘവ, ജീവനക്കാരായ മാരുതി, പ്രശാന്ത്​, രാജേന്ദ്രൻ എന്നിവരാണ്​ ആക്രമണത്തിനിരയായത്​.

25,091 ഗ്രാം സ്വർണവും 96,000 രൂപയുമാണ്​ നഷ്​ടപ്പെട്ടിരുന്നത്​. സ്വർണാഭരണങ്ങൾ മൂന്ന്​ ബാഗുകളിൽ നിറച്ച്​ പ്രതികൾ ബൈക്കുകളിലാണ്​ രക്ഷപ്പെട്ടത്​. പ്രതികളെ പിടികൂടാൻ അഞ്ച്​ പ്രത്യേക പൊലീസ്​ ടീമുകളെയാണ്​ നിയോഗിച്ചിരുന്നത്​.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com