കോവിഡ്: തമിഴ്‌നാട്ടില്‍ 5776 പേർക്ക് രോഗം; ആന്ധ്രപ്രദേശിൽ 8368 പുതിയ കേസുകള്‍
Top News

കോവിഡ്: തമിഴ്‌നാട്ടില്‍ 5776 പേർക്ക് രോഗം; ആന്ധ്രപ്രദേശിൽ 8368 പുതിയ കേസുകള്‍

കർണാടകയിൽ 24 മണിക്കൂറിനിടെ 5773 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

News Desk

News Desk

ചെന്നൈ: തമിഴ്നാട്ടിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 5776 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 89 പേരാണ് രോഗബാധയെ തുടർന്ന് മരണപ്പെട്ടത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 4,69,256 ആയി.

7925 പേരാണ് ഇതുവരെ കോവിഡ് ബാധയെ തുടർന്ന് മരണപ്പെട്ടത്. 24 മണിക്കൂറിനിടെ 5930 പേർ കോവിഡ് രോഗമുക്തി നേടി. 51,215 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

ആന്ധ്രപ്രദേശിൽ ഇന്ന് 8368 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 70 പേർ രോഗബാധയെ തുടർന്ന് മരണപ്പെട്ടു. ഇവിടെ 5,06493 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. നിലവിൽ ചികിത്സയിലുള്ളത് 97932 പേരാണ്. 4487 പേരാണ് കോവിഡ് ബാധിച്ച് ഇതുവരെ മരണപ്പെട്ടതെന്ന് സംസ്ഥാന കോവിഡ് നോഡൽ ഓഫീസർ അറിയിച്ചു.

കർണാടകയിൽ 24 മണിക്കൂറിനിടെ 5773 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 141 പേർ രോഗബാധയെ തുടർന്ന് മരണപ്പെട്ടു. സംസ്ഥാനത്ത് ഇതുവരെ 40,4324 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 300770 പേർ രോഗമുക്തി നേടി. 97001 പേര്‍ നിലവിൽ ചികിത്സയിലുണ്ട്.

ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 2077 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്നു മാത്രം 32 പേരാണ് രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. ഇതോടെ ഡല്‍ഹിയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,93,526 ആയി. 4599 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 20,543 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. സംസ്ഥാനത്ത് ഇതുവരെ 18 ലക്ഷത്തിലധികം കോവിഡ് പരിശോധനകള്‍ നടത്തിയതായി ഡല്‍ഹി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

Anweshanam
www.anweshanam.com