കോവിഡ്: തമിഴ്നാട്ടിലും കർണാടകയിലും ഇന്നും രോഗികൾ അയ്യായിരം കടന്നു
Top News

കോവിഡ്: തമിഴ്നാട്ടിലും കർണാടകയിലും ഇന്നും രോഗികൾ അയ്യായിരം കടന്നു

തമിഴ്നാട്ടില്‍ 5,879 പേര്‍ക്കാണ് ശനിയാഴ്ച തമിഴ്നാട്ടില്‍ കോവിഡ് സ്ഥിരീകരിച്ചത്

By News Desk

Published on :

ചെന്നൈ: തമിഴ്നാട്ടിലും കർണാടകയിലും ഇന്നും കോവിഡ് രോഗികൾ അയ്യായിരം കടന്നു. തമിഴ്നാട്ടില്‍ 5,879 പേര്‍ക്കാണ് ശനിയാഴ്ച തമിഴ്നാട്ടില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ മൊത്തം കോവിഡ് കേസുകളുടെ എണ്ണം 2,51,738ആയി ഉയര്‍ന്നു.

24 മണിക്കൂറിനിടെ 99 മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ടുചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 4,034 ആയി ഉയര്‍ന്നു.

ചികിത്സയിലുണ്ടായിരുന്ന 7010 പേര്‍ രോഗം ഭേദമായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 1,90,966 ആയി ഉയര്‍ന്നു. 57968 പേര്‍ ചികിത്സയില്‍ തുടരുകയാണ്.

കർണാടകത്തിൽ ഇന്ന് 5,172 പേർക്കാണ് കോവിഡ് രോഗബാധയുണ്ടായത്. 98 പേര്‍ മരിച്ചു. ബംഗളുരുവിൽ മാത്രം 1,852 പേർക്ക് രോഗബാധയുണ്ടായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 27 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. മൈസുരുവിൽ 365 പേർക്ക് രോഗബാധയുണ്ടായി. ഇതോടെ ആകെ ചികിത്സയിൽ ഉള്ളവർ 73,219 ആയി. 1,29,287 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. ആകെ മരണം 2412 ആയി.

Anweshanam
www.anweshanam.com