തമിഴ്‌നാട്ടില്‍ രോഗബാധിതരുടെ എണ്ണം 2,13,723 ആയി; കര്‍ണാടകയില്‍ ഇന്ന് 5,199 പുതിയ കേസുകള്‍
Top News

തമിഴ്‌നാട്ടില്‍ രോഗബാധിതരുടെ എണ്ണം 2,13,723 ആയി; കര്‍ണാടകയില്‍ ഇന്ന് 5,199 പുതിയ കേസുകള്‍

തമിഴ്‌നാട്ടില്‍ ഞായറാഴ്ച 6,986 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

By News Desk

Published on :

ചെന്നൈ: തമിഴ്‌നാട്ടില്‍ ഞായറാഴ്ച 6,986 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. നിലവില്‍ തമിഴ്‌നാട്ടിലെ കോവിഡ് രോഗികളുടെ എണ്ണം 2,13,723 ആയി. 85 പേരാണ് രോഗം ബാധിച്ച് ഞായറാഴ്ച മരിച്ചത്. ഇതോടെ തമിഴ്‌നാട്ടിലെ കോവിഡ് മരണം 3,494 ആയതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

1,56,526 പേര്‍ രോഗമുക്തരായി. സജീവ കേസുകളുടെ എണ്ണം 53,703 ആണ്.

തിരുച്ചിറപ്പള്ളിയിലെ ബാങ്കിന്റെ ശാഖയിലെ 38 ജോലിക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ബാങ്ക് സന്ദര്‍ശിച്ച ഇടപാടുകാരോട് പരിശോധനകള്‍ക്ക് വിധേയരാകാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.

കര്‍ണാടകയില്‍ ഇന്ന് 5199 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 82 പേരാണ് ഇന്ന് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 96,141 ആയി. 1878 പേരാണ് കര്‍ണാടകയില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.

58,417 ആണ് നിലവില്‍ സംസ്ഥാനത്തെ ആക്ടീവ് കേസുകള്‍. 2088 പേര്‍ ഇന്ന് രോഗമുക്തി നേടി ആശുപത്രിവിട്ടു. കോവിഡ് ബാധിച്ച് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ 632 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

കര്‍ണാടക വനംമന്ത്രി ആനന്ദ് സിങ്ങിന് കോവിഡ് 19 സ്ഥിരീകരിച്ചു. വെള്ളിയാഴ്ചയാണ് അദ്ദേഹത്തിന്റെ സ്രവം പരിശോധനയ്ക്ക് അയച്ചത്. ബെല്ലാരി ജില്ലയിലുള്ള സ്വന്തം വീട്ടിലാണ് കോവിഡ് സ്ഥിരീകരിച്ച മന്ത്രി ആനന്ദ് സിങ് ഇപ്പോഴുള്ളതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

മന്ത്രിയുടെ ഡ്രൈവര്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. കര്‍ണാടകയില്‍ കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ആനന്ദ് സിങ്.

Anweshanam
www.anweshanam.com