ത​മി​ഴ്നാ​ട്ടി​ല്‍ സ്ഥിതി ഗുരുതരം; 24 മ​ണി​ക്കൂ​റി​നി​ടെ 4807 രോ​ഗി​ക​ള്‍; 88 മ​ര​ണം
Top News

ത​മി​ഴ്നാ​ട്ടി​ല്‍ സ്ഥിതി ഗുരുതരം; 24 മ​ണി​ക്കൂ​റി​നി​ടെ 4807 രോ​ഗി​ക​ള്‍; 88 മ​ര​ണം

ഇ​തോ​ടെ ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 1,65,714 ആ​യി

By News Desk

Published on :

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ല്‍ സ്ഥിതി ഗുരുതരം. ദിവസംതോറും കോവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ സം​സ്ഥാ​ന​ത്ത് 88 പേ​ര്‍ മ​രി​ച്ചു. ഇ​തോ​ടെ രോ​ഗം ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 2403 ആ​യി ഉ​യ​ര്‍​ന്നു.

ഇ​ന്ന് 4807 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഒ​രു ദി​വ​സം രോ​ഗം ബാ​ധി​ച്ച​വ​രു​ടെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന ക​ണ​ക്കാ​ണി​ത്. ഇ​തോ​ടെ ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 1,65,714 ആ​യി.

ചെന്നൈയില്‍ മാത്രം ഇന്ന് 1219 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ക​ട​ലൂ​ര്‍ എം​എ​ല്‍​എ കെ. ​ഗ​ണേ​ശ​നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇതോടെ മൊത്തം 84598 കൊവിഡ് കേസുകളാണ് ചെന്നെെയില്‍ റിപ്പോര്‍ട്ട് ചെയ്തത്. തിരുവല്ലൂര്‍ (370), ചെങ്കല്‍പേട്ട (323), വെല്ലൂര്‍ (191) തുടങ്ങിയ ജില്ലകളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്.

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു.

അതേസമയം, തമിഴ്നാട്ടില്‍ 3049 പേര്‍ ഇന്ന് രോഗമുക്തരായി ആശുപത്രിവിട്ടു. സംസ്ഥാനത്ത് 49,452 സജീവ കൊവിഡ് കേസുകളാണ് നിലവിലുളളത്.

Anweshanam
www.anweshanam.com