തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക്; ഇന്ന് 5994 പേര്‍ക്ക് രോഗം
Top News

തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക്; ഇന്ന് 5994 പേര്‍ക്ക് രോഗം

സംസ്ഥാനത്ത് ഇതുവരെ 2,96,901 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്

News Desk

News Desk

ചെന്നൈ: തമിഴ്നാട്ടില്‍ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക് അടുക്കുന്നു. ഇന്ന് മാത്രം 5,994 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇതുവരെ 2,96,901 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

119 പേരാണ് ഞായറാഴ്ച മാത്രം രോഗം ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 4,927 ആയതായി സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.

6,020 പേരാണ് ഇന്ന് രോഗമുക്തരായി ആശുപത്രി വിട്ടത്. ഇതോടെ സംസ്ഥാനത്ത് രോഗമുക്തരായവരുടെ എണ്ണം 2,38,638 ആയി. 53,336 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

Anweshanam
www.anweshanam.com