കോവിഡ്​: തമിഴ്​നാട്ടില്‍ രോഗബാധിതരുടെ എണ്ണം രണ്ട്​ ലക്ഷം കവിഞ്ഞു; ഇ​ന്ന് 89 മ​ര​ണം

സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ 2,06,737 പേ​ര്‍​ക്ക് കോ​വി​ഡ് ബാ​ധി​ച്ചു
കോവിഡ്​: തമിഴ്​നാട്ടില്‍ രോഗബാധിതരുടെ എണ്ണം രണ്ട്​ ലക്ഷം കവിഞ്ഞു; ഇ​ന്ന് 89 മ​ര​ണം

ചെന്നൈ: ത​മി​ഴ്നാ​ട്ടി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ര​ണ്ട് ല​ക്ഷം ക​ട​ന്നു. 24 മണിക്കൂറിനിടെ 64,315 സാമ്ബിളുകള്‍ പരിശോധിച്ചതില്‍ 6,989 പേര്‍ക്കാണ്​ പുതുതായി രോഗബാധ കണ്ടെത്തിയത്​. ഇതില്‍ കേരളത്തില്‍നിന്നെത്തിയ നാലു പേരും ഉള്‍പ്പെടും. ഏ​റ്റ​വും കൂ​ടി​യ പ്ര​തി​ദി​ന ക​ണ​ക്കാ​ണി​ത്.

ഇ​ന്ന് 89 പേ​ര്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ക്കു​ക​യും ചെ​യ്തു. സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ 2,06,737 പേ​ര്‍​ക്ക് കോ​വി​ഡ് ബാ​ധി​ച്ചു. ഇതേവരെ 22,87,334 സാമ്ബിളുകള്‍ പരിശോധിച്ചതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ ചെ​ന്നൈ​യി​ല്‍ ഇ​ന്ന് 20 പേ​ര്‍ രോ​ഗം ബാ​ധി​ച്ച്‌ മ​രി​ച്ചു. ചെന്നൈയില്‍ മാത്രം മരിച്ചത്​ 1,989 പേര്‍. 1,329 പു​തി​യ കേ​സു​ക​ളും ത​ല​സ്ഥാ​ന ജി​ല്ല​യി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

സം​സ്ഥാ​ന​ത്തെ രോ​ഗ​മു​ക്തി നി​ര​ക്ക് 73 ശ​ത​മാ​ന​വും മ​ര​ണ നി​ര​ക്ക് 1.64 ശ​ത​മാ​ന​വു​മാ​ണ്. തി​രു​വ​ള്ളൂ​രി​ല്‍ 385 പു​തി​യ കേ​സു​ക​ളും കോ​യ​മ്ബ​ത്തൂ​രി​ല്‍ 270 കേ​സു​ക​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

ശനിയാഴ്​ച സംസ്​ഥാനത്തെ വിവിധ ആശുപത്രികളില്‍നിന്ന്​ 7,758 പേര്‍ രോഗമുക്തി നേടി. രോഗം ഭേദമായി വിട്ടയച്ചവരുടെ മൊത്തം എണ്ണം 1,51,055 ആണ്​. നിലവില്‍ ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 52,273.

Related Stories

Anweshanam
www.anweshanam.com