കോവിഡ്: തമിഴ്‌നാട്ടില്‍ ഇന്ന് 6785 പേര്‍ക്ക് രോഗബാധ; 88 മരണം
Top News

കോവിഡ്: തമിഴ്‌നാട്ടില്‍ ഇന്ന് 6785 പേര്‍ക്ക് രോഗബാധ; 88 മരണം

സംസ്ഥാനത്ത് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 1,99,749 ആയി ഉയര്‍ന്നു

News Desk

News Desk

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്ന് 6785 പുതിയ കോവിഡ് 19 കേസുകള്‍. 88 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 1,99,749 ആയി ഉയര്‍ന്നു. സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 3320 ആയതായി എന്‍ഡി ടിവി റിപ്പോര്‍ട്ട്‌ ചെയ്തു.

ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരില്‍ 18 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിവരാണ്. 38 പേര്‍ അന്യസംസ്ഥാനത്ത് നിന്നെത്തിയവരുമാണ്. ഇതില്‍ നാലുപേര്‍ കേരളത്തില്‍ നിന്നുള്ളവരാണ്.

ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 1299 പേരും ചെന്നൈയിലാണ്. സംസ്ഥാനത്ത് ആകെ 53132 ആക്ടീവ് കേസുകളുണ്ട്. 6504 പേര്‍ ഇന്ന് രോഗമുക്തി നേടി. ആകെ രോഗമുക്തി നേടിയത് 1,43,297 പേരാണ്. 65,150 സാമ്പിളുകള്‍ ഇന്ന് പരിശോധിച്ചു.

Anweshanam
www.anweshanam.com