എംസി കമറുദ്ദീനെ കാസര്‍ഗോഡ് ജില്ലാ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റി

ജോസ് കെ മാണി പക്ഷം മുന്നണിവിടുകയും തദ്ദേശ തെരഞ്ഞെടുപ്പ് അടുക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് കമ്മിറ്റികള്‍ പുനഃസംഘടിപ്പിച്ചത്.
എംസി കമറുദ്ദീനെ കാസര്‍ഗോഡ് ജില്ലാ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റി

കാസര്‍ഗോഡ്: നിക്ഷേപ തട്ടിപ്പ് ആരോപണം നേരിടുന്ന എംസി കമറുദ്ദീന്‍ എംഎല്‍എയെ യുഡിഎഫ് കാസര്‍ഗോഡ് ജില്ലാ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റി. കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് കോട്ടയത്ത് മാത്രമാണ് ചെയര്‍മാന്‍സ്ഥാനം. ജോസ് കെ മാണി പക്ഷം പ്രതിനിധീകരിച്ചിരുന്ന പത്തനംതിട്ട ജില്ലാ ചെയര്‍മാന്‍ സ്ഥാനം കോണ്‍ഗ്രസ് ഏറ്റെടുത്തു.

ജോസ് കെ മാണി പക്ഷം മുന്നണിവിടുകയും തദ്ദേശ തെരഞ്ഞെടുപ്പ് അടുക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് യുഡിഎഫ് ജില്ലാ കമ്മിറ്റികള്‍ പുനഃസംഘടിപ്പിച്ചത്. മുന്‍മന്ത്രിയും ലീഗ് നേതാവുമായ സി.റ്റി അഹമ്മദാണ് പുതിയ ജില്ലാ ചെയര്‍മാന്‍. ഒപ്പം ജോസ് കെ മാണി മുന്നണിവിട്ടതോടെ, കോട്ടയം ജില്ലാ യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം ജോസഫ് പക്ഷത്തിന് കൈമാറി.

മോന്‍സ് ജോസഫ് എംഎല്‍എയാണ് ചെയര്‍മാന്‍. അതേസമയം, ജോസ് പക്ഷം പ്രതിനിധീകരിച്ചിരുന്ന പത്തനംതിട്ട ജില്ലാ ചെയര്‍മാന്‍ സ്ഥാനം കോണ്‍ഗ്രസ് ഏറ്റെടുക്കുകയും ചെയ്തു. കോട്ടയം ജില്ലയില്‍ മാത്രമാണ് ജോസഫ് വിഭാഗത്തിന് ചെയര്‍മാന്‍ പദവി നല്‍കിയത്. മൂന്നുജില്ലകളില്‍ കണ്‍വീനര്‍ സ്ഥാനവും നല്‍കിയിട്ടുണ്ട്.

Related Stories

Anweshanam
www.anweshanam.com