സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
Top News

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള കോടതി ഇന്ന് പരിഗണിക്കും.

News Desk

News Desk

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള കോടതി ഇന്ന് പരിഗണിക്കും. കസ്റ്റംസ് കസ്റ്റഡിയില്‍ 15 ദിവസത്തെ ചോദ്യം ചെയ്യല്‍ താന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നുമാണ് സ്വപ്‌നയുടെ ഹര്‍ജിയില്‍ പറഞ്ഞിട്ടുള്ളത്.

എന്നാല്‍ സ്വപ്നയുടെ ജാമ്യാപേക്ഷക്കെതിരെ കസ്റ്റംസ് ഇന്നലെ കോടതിയില്‍ വിശദീകരണം നല്‍കിയിരുന്നു. വലിയ സ്വാധീനമുള്ള വ്യക്തിയാണ് സ്വപ്നയെന്നും വിമാനത്താവളത്തില്‍ ബാഗേജ് വന്നപ്പോള്‍ വിട്ടുകിട്ടാനായി ഇടപെട്ടുവെന്നത് സ്വപ്ന തന്നെ സമ്മതിക്കുന്നുണ്ടന്നും കസ്റ്റംസ് കോടതിയെ അറിയിച്ചിട്ടുണ്ട്. അന്വേഷണത്തില്‍ ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ കസ്റ്റംസിന് ലഭിച്ചു. കേരള പൊലീസിലും സ്വപ്നയ്ക്ക് സ്വാധീനമുണ്ടെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചിട്ടുണ്ട്. കേസില്‍ കസ്റ്റഡി കാലാവധി അവസാനിക്കുന്ന റമീസ് ഷഫീഖ്, ഷറഫുദ്ദീന്‍ എന്നിവരെ ഇന്ന് എന്‍ഐഎ കോടതിയില്‍ ഹാജരാക്കും.

Anweshanam
www.anweshanam.com