സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരായ സ്വപ്‌നയുടെ രഹസ്യമൊഴി പുറത്ത്

സ്പീക്കര്‍ വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ പദ്ധതിയിട്ടെന്ന് സ്വപ്‌ന പറയുന്നു.
സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരായ സ്വപ്‌നയുടെ രഹസ്യമൊഴി പുറത്ത്

തിരുവനന്തപുരം: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരായ സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴി പുറത്ത്. സ്പീക്കര്‍ വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ പദ്ധതിയിട്ടെന്ന് സ്വപ്‌ന പറയുന്നു.

മിഡില്‍ ഈസ്റ്റ് കോളേജിന്റെ ബ്രാഞ്ച് ഷാര്‍ജയില്‍ തുടങ്ങാനായിരുന്നു നീക്കമെന്നും സ്ഥാപനത്തിന് സൗജന്യമായി ഭൂമി ലഭിക്കാന്‍ സ്പീക്കര്‍ ഷാര്‍ജാ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും സ്വപ്‌ന വ്യക്തമാക്കി. തിരുവനന്തപുരത്തെ ലീലാ പാലസ് ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച. ഒമാന്‍ മിഡില്‍ ഈസ്റ്റ് കോളേജില്‍ സ്പീക്കര്‍ക്ക് നിക്ഷേപം ഉണ്ടെന്നും സ്വപ്നയുടെ മൊഴിയില്‍ പറയുന്നു. കേരള ഹൈക്കോടതിയില്‍ നല്‍കിയ മൊഴിയിലാണ് സ്വപ്‌നയുടെ വെളിപ്പെടുത്തല്‍.

2017 ഏപ്രിലില്‍ സ്വപ്ന ഒമാനില്‍ എത്തിയിരുന്നു. ഈ സമയത്ത് എം ശിവശങ്കറും ഫ്രാന്‍സില്‍ നിന്ന് ഒമാനിലേക്ക് വന്നിരുന്നു. അവിടെ വച്ച് ഇരുവരും ചേര്‍ന്ന് മിഡില്‍ ഈസ്റ്റ് കോളേജിന്റെ ഡയറക്ടറായ ഖാലിദ് എന്നയാളുമായി ചര്‍ച്ച നടത്തിയെന്നും വിവരമുണ്ട്. ഇതിന് വേണ്ടിയാണോ ഡോളര്‍ കടത്തിയതെന്ന അന്വേഷണവും പുരോഗമിക്കുകയാണ്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com