സ്വര്‍ണക്കടത്ത് കേസ്: സ്വപ്നയും സംഘവും സ്വര്‍ണ്ണം കടത്തിയത് 23 തവണ

സ്വര്‍ണക്കടത്ത് കേസ്: സ്വപ്നയും സംഘവും സ്വര്‍ണ്ണം കടത്തിയത് 23 തവണ

2019 ജൂലൈ മുതലാണ് ഇവര്‍ സ്വര്‍ണക്കടത്ത് ആരംഭിച്ചതെന്നും കസ്റ്റംസ് കണ്ടെത്തി.

തിരുവനന്തപുരം: സ്വപ്നയും സംഘവും 23 തവണ സ്വര്‍ണം കടത്തിയെന്ന് കസ്റ്റംസ്. 2019 ജൂലൈ മുതലാണ് ഇവര്‍ സ്വര്‍ണക്കടത്ത് ആരംഭിച്ചതെന്നും കസ്റ്റംസ് കണ്ടെത്തി. ഫൈസല്‍ ഫരീദിനെ കൂടാതെ മറ്റ് ചിലരും വിദേശത്ത് നിന്ന് സ്വര്‍ണ്ണം അയച്ചിട്ടുണ്ടെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.

അതേസമയം എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജ രേഖ ചമച്ച കേസില്‍ സ്വപ്ന സുരേഷിനെതിരായ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചു. സ്വപ്ന സുരേഷിനെ രണ്ടാം പ്രതിയാക്കിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഒന്നാംപ്രതി ബിനോയ് ജേക്കബ് സ്വപ്നയെ പോലെ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്ന് സംശയിക്കുന്നതായി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിലുണ്ട്.

സ്വര്‍ണ്ണ കള്ളക്കടത്ത് കേസില്‍ എന്‍ഐഎയുടെയും കസ്റ്റംസിന്റെയും റെയ്ഡ് ഇന്നും തുടരും. സരിതിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്‌തേക്കും. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സംസ്ഥാനമൊട്ടാകെ വിവിധ സംഘങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് നിലവില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍.

Last updated

Anweshanam
www.anweshanam.com