സുശാന്ത് കേസ്: സുപ്രീംകോടതിയിൽ റിയക്കെതിരെ തടസ്സ ഹർജി
Top News

സുശാന്ത് കേസ്: സുപ്രീംകോടതിയിൽ റിയക്കെതിരെ തടസ്സ ഹർജി

ബീഹാർ പട്ന രാജീവ്നഗർ പൊലീസ് സ്റ്റേഷനിലാണ് റിയക്കെതിരെ കേസ്

By News Desk

Published on :

പട്ന: സുശാന്ത് സിങ് രജപുത്തിൻ്റെ പിതാവ് സുപ്രീം കോടതിയിൽ തടസ്സഹർജി ഫയൽ ചെയ്തു. അഭിനേത്രി റിയ ചക്രവർത്തിക്കെതിരെ ആത്മഹത്യ പ്രേരണാകുറ്റത്തിന് ബീഹാറിൽ കേസ് റജിസ്ട്രർ ചെയ്യപ്പെട്ടിരുന്നു. ആ കേസ് മുംബൈയിലേക്ക് മാറ്റണമെന്ന ആവശ്യമുന്നയിച്ച് കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ റിയ ഹർജി സമർപ്പിച്ചിരുന്നു. ഇതിനെതിരെയാണ്ഇ തടസ്സ ഹർജി. ഇനി സുശാന്തിൻ്റെ അച്ഛൻ സമർപ്പിച്ച തടസ്സ ഹർജിയിലെ വാദം കേട്ടതിനുശേഷമായിരിക്കും റിയയുടെ കേസ് ഫയലിൽ സ്വീകരിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുകയെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആത്മഹത്യയുമായി ബന്ധപ്പെട്ട് ബീഹാർ, പട്ന രാജീവ്നഗർ പോലിസ് സ്റ്റേഷനിലാണ് റിയക്കെതിരെ കേസ്. സുശാന്തിൻ്റെ അച്ഛനാണ് പരാതിക്കാരൻ. തുടക്കത്തിൽ മകൻ്റെ മരണത്തിൽ ദുരൂഹതയാരോപിച്ച് ഇദ്ദേഹം സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ, സുശാന്തിൻ്റെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷണമാവശ്യപ്പെട്ടിട്ടുള്ള ഒരു ഹർജി സുപ്രീം കോടതി തള്ളി.

ജൂൺ 14 നാണ് മുംബൈയിലെ പ്ലാറ്റിൽ സുശാന്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഇതിനകം ബോളിവുഡിലെ മഹേഷ് ഭട്ട്, സജയ് ബൻസാലി തുടങ്ങി 41 പേരുടെ മൊഴികൾ മുംബൈ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

Anweshanam
www.anweshanam.com