സുശാന്ത് സിംഗ് മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിടണമെന്ന് സുപ്രീം കോടതി
Top News

സുശാന്ത് സിംഗ് മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിടണമെന്ന് സുപ്രീം കോടതി

മുംബൈ പൊലീസ് എല്ലാ രേഖകളും സിബിഐക്ക് കൈമാറണമെന്ന് സുപ്രിംകോടതി

News Desk

News Desk

ന്യൂഡൽഹി: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിടണമെന്ന് സുപ്രീം കോടതി. മുംബൈ പൊലീസ് എല്ലാ രേഖകളും സിബിഐക്ക് കൈമാറണമെന്ന് സുപ്രിംകോടതി നിർദേശിച്ചു. ജസ്റ്റിസ് ഋഷികേശ് റോയ് ആണ് അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ട് ഉത്തരവിറക്കിയത്.

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ബിഹാർ പൊലീസിനും മുംബൈ പൊലീസിനും എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാനുള്ള അധികാരമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. കേസന്വേഷണത്തിൽ മുംബൈ പൊലീസ് സിബിഐക്ക് വേണ്ട സഹായങ്ങൾ ചെയ്ത് നൽകണം. അന്വേഷണവുമായി ബന്ധപ്പെട്ട ഇതുവരെയുള്ള വിവരങ്ങൾ മുംബൈ പൊലീസ് സിബിഐക്ക് കൈമാറണമെന്നും സുപ്രിംകോടതി നിർദേശിച്ചു.

Anweshanam
www.anweshanam.com