സുശാന്ത് കേസ്; റിയയുടെ വസതിയിൽ നർകോട്ടിക്ക് ബ്യൂറോ തിരച്ചിൽ
Top News

സുശാന്ത് കേസ്; റിയയുടെ വസതിയിൽ നർകോട്ടിക്ക് ബ്യൂറോ തിരച്ചിൽ

ഷോവിക്ക് ചക്രബർത്തി, സാമുവൽ മിരൻ്റ എന്നിവരുടെ വസതികളിലും തിരച്ചിൽ നടത്തുന്നതായി എൻസിബി വൃത്തങ്ങൾ പറഞ്ഞു.

News Desk

News Desk

മുംബൈ: സുശാന്ത് സിങ് രജപുത് ആത്മഹത്യ കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയായ ബോളിവുഡ് നടി റിയ ചക്രബർത്തിയുടെ വസതിയിൽ നർകോട്ടിക്ക് നിയന്ത്രണ ബ്യൂറോ (എൻസിബി ) പരിശോധന നടത്തുന്നതായി എഎൻഐ റിപ്പോർട്ട് ചെയ്തു.

റിയയുടെ സഹോദരൻ ഷോവിക്ക് ചക്രബർത്തി, രജപുത്തിൻ്റെ ഹൗസ് കീപ്പിങ്ങ് മാനേജരായിരുന്ന സാമുവൽ മിരൻ്റ എന്നിവരുടെ വസതികളിലും തിരച്ചിൽ നടത്തുന്നതായി എൻസിബി വൃത്തങ്ങൾ പറഞ്ഞു.

രജപുത്തിൻ്റെ ഹൗസ് കീപ്പിങ്ങ് മാനേജരായി സാമുവൽ മിരൻ്റയെ നിയമിച്ചത് റിയയാണ്. രജപുത്തിൻ്റെ വീട്ടിലെ ചെലുവുകളുൾപ്പെടെ സർവ്വകാര്യങ്ങളും മിരൻ്റയുടെ മേൽനോട്ടത്തിലും നിയന്ത്രണത്തിലുമായിരുന്നു. രജപുത്തിൻ്റെ അക്കൗണ്ടിൽ നിന്ന് 15 കോടി രൂപയോളം റിയ പിൻവലിച്ചുവെന്ന കേസും നിലവിലുണ്ട്. പണം പിൻവലിയ്ക്കാൻ റിയയെ സഹായിച്ചത് മിരൻ്റയാണെന്ന ആരോപണവുമുണ്ട്.

ആത്മഹത്യകേസിലെ മയക്കുമരുന്നു ബന്ധത്തിൽ ഇതിനകം അഞ്ചു പേർ അറസ്റ്റ് ചെയ്യപ്പെട്ടു. സെപ്തംബർ രണ്ടിന് എൻസിബി അബ്ദുൾ ബസിദ് പര്യാർ എന്നയാളെ അറസ്റ്റു ചെയ്തു. ഇയാൾ മിരൻ്റയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. റിയയുടെ സഹോദരൻ ഷോവിക്കിൻ്റെ നിർദ്ദേശാനുസരണം പര്യാർ മിരൻ്റക്ക് മയ്ക്കുമരുന്നു എത്തിച്ചുനൽകിയിരുന്നു. മിരൻ്റ അത് രജപുത്തിന് നൽകിയിരുന്നുവെന്നാണ് എൻസിബിയുടെ നിഗമനം.

ആത്മഹത്യ കേസിൽ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. ജൂൺ 14ന് മുംബെ ബാന്ദ്രയിലെ ഫ്ലാറ്റിലാണ് രജപുത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ മയ്ക്കുമരുന്നു ബന്ധമുടലെടുത്തത് ബോളിവുഡ് മയ്ക്കുമരുന്നു കേന്ദ്രമെന്ന നിലയിൽ വ്യാഖ്യാനിക്കപ്പെടുന്നതിനിയിടയാക്കിയിട്ടുണ്ട്.

Anweshanam
www.anweshanam.com