സുശാന്ത് കേസ്: സിബിഐ അന്വേഷണ പൊതുതാല്പര്യ ഹര്‍ജി ഇന്ന്

ചിഫ് ജസ്റ്റിസ് ദീപാങ്കര്‍ ദത്തയുടെ അദ്ധ്യക്ഷതയിലുള്ള ബഞ്ചാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുക. ബിഹാറില്‍ നിന്ന് കേസ് മുംബെയിലേക്ക് മാറ്റണമെന്നതാണ് പൊതുതാല്പര്യ ഹര്‍ജിയുടെ ആവശ്യം.
സുശാന്ത് കേസ്: സിബിഐ അന്വേഷണ പൊതുതാല്പര്യ ഹര്‍ജി ഇന്ന്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജപുത്തിന്റെ ആത്മഹത്യ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാല്പര്യ ഹര്‍ജി മുംബെ ഹൈകോടതി ഇന്ന് (ആഗസ്ത് നാല്) പരിഗണിക്കും.

ചിഫ് ജസ്റ്റിസ് ദീപാങ്കര്‍ ദത്തയുടെ അദ്ധ്യക്ഷതയിലുള്ള ബഞ്ചാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുക. ബിഹാറില്‍ നിന്ന് കേസ് മുംബെയിലേക്ക് മാറ്റണമെന്നതാണ് പൊതുതാല്പര്യ ഹര്‍ജിയുടെ ആവശ്യം. സമിത് താക്കര്‍ എന്ന വ്യക്തിയാണു ഹര്‍ജിക്കാരന്‍.

തനിക്കെതിരെ പാട്‌നയിലെ കേസ് മുംബെയിലേക്ക് മാറ്റണമെന്ന റിയയുടെ ഹര്‍ജി സുപ്രീം കോടതി പരിഗണനയിലാണ്. ജൂലായ് 30 ന് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിക്കെതിരെ സുശാന്തിന്റെ അച്ഛനും മഹാരാഷ്ട്ര സര്‍ക്കാരിനും സുപ്രീം കോടതിയില്‍ തടസ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. ഇതില്‍ വാദം കേട്ട ശേഷമേ റിയുടെ ഹര്‍ജിയില്‍ കോടതി തീരുമാനമെടുക്കൂ. ആത്മഹത്യ പ്രേരണാകുറ്റമാണ് മുഖ്യമായും റിയെക്കതിരെ ചാര്‍ജ് ചെയ്തിരികുന്നത്. സിബിഐ അന്വേഷണമാവശപ്പെട്ട് സുപ്രീം കോടതിയിലും ഒരു സ്വകാര്യ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരുന്നു. എന്നാലത് നിരസിക്കപ്പെട്ടു.

സുശാന്ത് സിങ് രജപുത്ത് ആത്മഹത്യക്കേസ് അന്വേഷണത്തിന് മുംബെയിലെത്തിയ ബിഹാര്‍ പോലിസ് സുപ്രണ്ടന്റ് ബിനയ് തിവാരിയെ മഹാരാഷ്ട്ര സര്‍ക്കാര്‍ നിര്‍ബ്ബന്ധിത കോവിഡു ക്വാറന്റയനിലാക്കിയത് വിവാദത്തിന് വഴിവച്ചിട്ടുണ്ട്. ബിഹാറില്‍ നിന്ന് ആഗസ്ത് രണ്ടിന് രാവിലെ 11നാണ് തിവാരി മുംബെയിലെത്തിയത്. കേസന്വേഷണത്തിന്റെ ഭാഗമായി മുംബെയിലുള്ള ബിഹാര്‍ പോലിസ് സംഘത്തിന് നേതൃത്വം നല്‍കാനാണ് തിവാരിയെത്തിയത്.

എന്നാല്‍ രാത്രി 11 ന് ബലമായി തിവാരി ക്വാറന്റയിനിലാക്കപ്പെടുകയായിരുന്നുവെന്നാണ് ബിഹാര്‍ പോലിസിന്റെ ആക്ഷേപം. കോവിഡു മാനദണ്ഡപ്രകാരം തിവാരിയെ ക്വാറന്റിയിനിലാക്കിയെന്നാണ് മുംബെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതരുടെ വിശദീകരണം. ഇത് പക്ഷേ അംഗീകരിയ്ക്കാന്‍ ബിഹാര്‍ പോലിസ് തയ്യാറല്ല.

കേസന്വേഷണത്തിന്റെ തുടക്കം മുതല്‍ തന്നെ മഹാരാഷ്ട്ര - ബിഹാര്‍ പോലിസ് ചേരിപോര് പ്രകടമാണ്. ജൂണ്‍ രണ്ടാം വാരത്തിലാണ് മുംബെ ബാന്ദ്രയിലെ പ്ലാറ്റില്‍ സുശാന്ത് ബിഹാര്‍ സ്വദേശി സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

അന്വേഷണം മഹാരാഷ്ട്ര - ബിഹാര്‍ നീരസത്തിലേക്ക് വഴിമാറരുതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കഴിഞ്ഞ ദിവസം അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിനിടെ ഇക്കാര്യത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോദിയുടെ പ്രസ്താവന ശ്രദ്ധേയമായി.കേസന്വേഷണത്തില്‍ മുംബെ പോലിസ് നിസ്സഹകരിക്കുന്നുവെന്ന ആക്ഷേത്തിലാണ് സുശാന്തിന്റെ പിതാവ്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com