ഉത്രാ കൊലക്കേസില്‍ രണ്ടാം പ്രതിയായ സുരേഷിനെ മാപ്പു സാക്ഷിയാക്കി

കേസില്‍ തന്നെ മാപ്പുസാക്ഷിയാക്കണമെന്ന് കാണിച്ച് സുരേഷ് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി സുരേഷിനെ മാപ്പു സാക്ഷിയാക്കി പ്രഖ്യാപിച്ചത്.
ഉത്രാ കൊലക്കേസില്‍ രണ്ടാം പ്രതിയായ സുരേഷിനെ മാപ്പു സാക്ഷിയാക്കി

കൊല്ലം: ഉത്ര കൊലക്കേസില്‍ രണ്ടാം പ്രതിയായ പാമ്പുപിടുത്തക്കാരന്‍ സുരേഷിനെ മാപ്പു സാക്ഷിയാക്കി. കേസില്‍ തന്നെ മാപ്പുസാക്ഷിയാക്കണമെന്ന് കാണിച്ച് സുരേഷ് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി സുരേഷിനെ മാപ്പു സാക്ഷിയാക്കി പ്രഖ്യാപിച്ചത്. നിലവില്‍ മാവേലിക്കര സബ് ജയിലിലാണ് സുരേഷുള്ളത്. സുരേഷിനെ മാപ്പു സാക്ഷിയാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് അന്വേഷണ സംഘവും അറിയിച്ചു.

ഇതോടെ കേസിലെ ഒന്നാം സാക്ഷിയാകും സുരേഷ്. കേസിലെ മുഖ്യപ്രതി സൂരജിന് പാമ്പുകളെ കൈമാറിയത് സുരേഷാണ്. പാമ്പുകളെ പിടികൂടിയതിനും കച്ചവടം നടത്തിയതിനും വനംവകുപ്പും സുരേഷിനെതിരെ കേസെടുത്തിട്ടുണ്ട്. കേസിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകും വരെ ഇയാള്‍ ജയിലില്‍ തുടരുമെന്നാണ് സൂചന.

No stories found.
Anweshanam അന്വേഷണം
www.anweshanam.com