സുപ്രീം കോടതി ഇന്ന് മുതൽ ഭാഗികമായി തുറക്കും
Top News

സുപ്രീം കോടതി ഇന്ന് മുതൽ ഭാഗികമായി തുറക്കും

14 ദിവസത്തേക്കാണ് കോടതികൾ ഇന്ന് മുതൽ തുറക്കുന്നത്

News Desk

News Desk

ന്യൂഡൽഹി: കോവിഡ് ഭീതിയിൽ അടച്ചിട്ട രാജ്യത്തെ പരമോന്നത കോടതി ഇന്ന് വീണ്ടും തുറക്കും. പരീക്ഷണാടിസ്ഥാനത്തില്‍ ഭാഗികമായാണ് സുപ്രീം കോടതി തുറക്കുന്നത്. 14 ദിവസത്തേക്കാണ് കോടതികൾ ഇന്ന് മുതൽ തുറക്കുന്നത്. 14 ദിവസത്തിന് ശേഷം സാഹചര്യങ്ങള്‍ പരിശോധിച്ചാകും മറ്റ് കോടതികള്‍ കൂടി തുറക്കുന്നകാര്യം തീരുമാനിക്കുക

മൂന്ന് കോടതികളാണ് ആദ്യഘട്ടത്തിൽ തുറക്കുക. ചീഫ് ജസ്റ്റിസ് കോടതിക്ക് പുറമെ, രണ്ടാമത്തെയും മൂന്നാമത്തെയും കോടതിമുറികള്‍ ഇതിനായി സജ്ജമാക്കി. ഇപ്പോള്‍ തുറക്കുന്ന കോടതികളില്‍ വാദം കേള്‍ക്കേണ്ട കേസുകള്‍ മാത്രം പരിഗണിക്കും. മറ്റ് കേസുകള്‍ വീഡിയോ കോണ്ഫേറന്‍സിംഗ് വഴി തന്നെ തുടരും.

അതേസമയം കോടതി അലക്ഷ്യ കേസില്‍ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണെതിരെയുള്ള ശിക്ഷ ഇന്ന് സുപ്രീംകോടതി തീരുമാനിച്ചേക്കും.

Anweshanam
www.anweshanam.com