ലാവലിന്‍ കേസ്: സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും

ഇന്ന് കോടതിയുടെ സമയം അവസാനിച്ചതിനാല്‍ കേസ് പരിഗണിക്കാന്‍ കഴിഞ്ഞില്ല.
ലാവലിന്‍ കേസ്: സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും

ന്യൂ ഡല്‍ഹി: ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി ചൊവ്വാഴ്ച്ചയിലേക്ക് മാറ്റി. ഇന്ന് കോടതിയുടെ സമയം അവസാനിച്ചതിനാല്‍ കേസ് പരിഗണിക്കാന്‍ കഴിഞ്ഞില്ല. വിശദമായ വാദം കേള്‍ക്കേണ്ടതിനാല്‍ ഇന്നത്തെ അവസാനത്തെ കേസായി ലിസ്റ്റ് ചെയ്യാന്‍ യുയു ലളിത് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഊര്‍ജ്ജ വകുപ്പ് സെക്രട്ടറി കെ. മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com