തെരഞ്ഞെടുപ്പ് പ്രചരണ റാലി വിലക്കിയ ഉത്തരവിന് സുപ്രീം കോടതി സ്റ്റേ

മധ്യപ്രദേശില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ റാലികള്‍ തടഞ്ഞു കൊണ്ടുള്ള മധ്യപ്രദേശ് ഹൈക്കോടതി വിധിക്ക് സുപ്രീം കോടതി സ്റ്റേ.
തെരഞ്ഞെടുപ്പ് പ്രചരണ റാലി വിലക്കിയ ഉത്തരവിന് സുപ്രീം കോടതി സ്റ്റേ

ന്യൂഡെല്‍ഹി: മധ്യപ്രദേശില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ റാലികള്‍ തടഞ്ഞു കൊണ്ടുള്ള മധ്യപ്രദേശ് ഹൈക്കോടതി വിധിക്ക് സുപ്രീം കോടതി സ്റ്റേ. ഉപതെരഞ്ഞടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പാര്‍ട്ടികള്‍ റാലി നടത്തുന്നതിന് അനുമതി തേടിയിരുന്നു. കോവിഡ്- 19 പ്രോട്ടോകോള്‍ പ്രകാരം ജനങ്ങള്‍ കൂട്ടം കൂട്ടംകൂടുന്നതിന് നിയന്ത്രണങ്ങളുണ്ട്.

വെര്‍ച്ച്വല്‍ റാലികള്‍ക്ക് സാധ്യതയുള്ളതിനാല്‍ ബന്ധപ്പെട്ട മജിസ്‌ട്രേറ്റുമാര്‍ തെരഞ്ഞടുപ്പു പ്രചരണ റാലികള്‍ക്ക് അനുമതി നല്‍കരുതെന്നാണ് ഹൈകോടതി വിധി. കോവിഡ്- 19 വ്യാപനം കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് പ്രചരണ റാലികള്‍ വിലക്കണോ വേണ്ടയോയെന്ന് തീരുമാനിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മിഷനാണെന്നാണ് സുപ്രീംകോടതിയുടെ വ്യാഖ്യനം - എ എന്‍ഐ റിപ്പോര്‍ട്ട്.

ഹൈക്കോടതിക്ക് ഇത്തരം കാര്യങ്ങളില്‍ ഇടപ്പെടുവാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ സുപ്രീകോടതി നീരസം പ്രകടിപ്പിച്ചു. ഹൈക്കോടതി വിധിക്കെതിരെ തെരഞ്ഞെടുപ്പു കമ്മീഷനും ബിജെപി നേതാവും ഗ്വാളിയോര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയുമായ പ്രദ്യുമന്‍ സിങ് തോമറുമാണ് സുപ്രീംകോടതിയെ സമീപിച്ചത്.

വിശദമായ വാദം കേള്‍ക്കാന്‍ കേസ് ആറാഴ്ചത്തേക്ക് മാറ്റിവച്ചു. 28 നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നവംമ്പര്‍ മൂന്നിനാണ്. ഫലപ്രഖ്യാപനം നവംബര്‍ 10 ന്.

Related Stories

Anweshanam
www.anweshanam.com