നടി പായൽ ഘോഷ് കേന്ദ്ര മന്ത്രി അത്തവാലേയുടെ പാർട്ടിയിൽ

പായൽ ഘോഷിനെ പോലുള്ളവർ അംഗങ്ങളാകുന്നത് പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തും
നടി പായൽ ഘോഷ് കേന്ദ്ര മന്ത്രി  അത്തവാലേയുടെ പാർട്ടിയിൽ

ബോളിവുഡ് നടി പായൽ ഘോഷ് കേന്ദ്ര മന്ത്രി രാമദാസ് അത്തവാലേയുടെ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (ആർപിഐ-എ) യിൽ.

അംഗത്വമെടുത്ത വേളയിൽ തന്നെ പായൽ ഘോഷ്പാർട്ടി വനിതാ വിഭാഗം അഖിലേന്ത്യാ ഉപാദ്ധക്ഷ്യയായി നോമിനേറ്റ് ചെയ്യപ്പെട്ടു. സിനിമാ സംവിധായകൻ അനുരാഗ് കശ്യ പിനെതിരെ ഘോഷ് നൽകിയ ബലാത്സംഗ കേസ് അന്വേഷണത്തിലാണ് - ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട്.

ആർപിയിൽ അംഗമായി രാജ്യത്തിനുവേണ്ടി തന്നാലാകുന്നത് ചെയ്യും. അനുരാഗ് കശ്യപിനെതിരെയുള്ള പോരാട്ടത്തിൽ അത്തവാലെ നൽകിയ പിന്തുണക്ക് നടി നന്ദി പറഞ്ഞു. ബലാത്സംഗ കേസിൽ കശ്യപ് ഉടൻ അറസ്റ്റിലാകുമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. സെപ്തംബർ 22 ന് സമർപ്പിക്കപ്പെട്ട പരാതിയിൽ മുംബെ വാഴ്സോവ പൊലിസ് എഫ്ഐആർ റജിസ്ട്രർ ചെയ്ത് കേസ് അന്വേഷിക്കുകയാണ്.also readഅപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ കാര്യമാക്കുന്നില്ല: പായല്‍ ഘോഷ്

മറ്റുള്ളവർക്കൊപ്പം കേന്ദ്രമന്ത്രിയും പാർട്ടി മേധാവിയുമായ അത്തവാലെയുടെ സാന്നിദ്ധ്യത്തിലാണ് പായൽ ഘോഷ് പാർട്ടി അംഗത്വം സ്വീകരിച്ചത്.

പായൽ ഘോഷിനെ പോലുള്ളവർ അംഗങ്ങളാകുന്നത് പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തും. ഡോ. ബാബാ സാഹിബ്ബ് അം ബേദ്ക്കറുടെ പാർട്ടിയാണിതെന്ന് ഘോഷിനോട് താൻ പറഞ്ഞതായി അത്താലെ. ആദിവാസി, ദളിത്. പിന്നോക്ക, ചേരിനിവാസികളുടെ ഉന്നമനമാണ് ആർപിഐ (എ) യുടെ ലക്ഷ്യം - ആർപി ഐ മേധാവി പറഞ്ഞു.

Related Stories

Anweshanam
www.anweshanam.com